thumb podcast icon

Dilliyazhcha

U • Society & Culture

രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക ചലനങ്ങള്‍ അടയാളപ്പെടുത്തുന്നതാണ് ദില്ലിയാഴ്ച പോഡ്‌കാസ്റ്റ്. ഓരോ ആഴ്ചയിലും ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട, അല്ലെങ്കിൽ ചർച്ച ചെയ്യാൻ അധികാരികൾ മറന്നു പോയ വിഷയത്തിൽ ആഴത്തിലുള്ള വിശകലനം ഉറപ്പാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Dilliyazhcha is a weekly podcast by Malayala Manorama Delhi Chief of Bureau, Jomy Thomas. It offers an indepth analysis on many issues and concerns that are conveniently forgotten by the ruling class. In short, Dilliyazhcha is all about mapping the social, political and cultural nuances of the national capital to its Malayali audience.

 • എന്തുകൊണ്ട് സിപിഎമ്മിന് കോൺഗ്രസ് ഒരു ‘ഭീകരജീവി’യാകുന്നു?
  9 min 43 sec

  ബിജെപിയാണ് യഥാർഥ ശത്രുവെന്ന് വിലയിരുത്തുമ്പോഴും, കോൺഗ്രസാണ് അകറ്റി നിർത്തപ്പെടേണ്ട പാർട്ടിയെന്നാണ് സിപിഎമ്മുകാർ, പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള സഖാക്കൾ വാദിക്കുന്നത്. കേരളത്തിലെ സർക്കാരിനെ മോദി സർക്കാരിന്റെ നയങ്ങൾക്കുള്ള ദേശീയ ബദലായി ഉയർത്തിക്കാട്ടാനാണ് സിപിഎം തീരുമാനവും. ബിജെപിക്കെതിരെ വിശാല ഇടതു ജനാധിപത്യ, മതനിരപേക്ഷ കൂട്ടായ്മ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണെന്നും അവർ പറയുന്നു. എന്നാൽ രാഷ്ട്രീയമായി അടുത്തൊന്നും ചെല്ലാൻ പാടില്ലാത്ത വിധം ഭീകരജീവിയായി കോൺഗ്രസിനെ സിപിഎം ചിത്രീകരിക്കുന്നതിന്റെ യുക്തിയെന്താണ് ബിജെപിക്കെതിരെ സിപിഎം മുന്നോട്ടു വയ്ക്കുന്ന കേരള ബദലിനെ എം.കെ.സ്റ്റാലിനുൾപ്പെടെ ഏതെങ്കിലും മുഖ്യമന്ത്രി പിന്തുണയ്ക്കുമോ 23–ാം പാർട്ടി കോൺഗ്രസിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

 • ഭൂതകാലങ്ങളെ ആർക്കാണ് പേടി?
  11 min 40 sec

  നാടിന്റെ നീണ്ട ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ സ്വഭാവസാക്ഷ്യമാണ് കുത്തബ് മിനാർ. 1993 ലാണ് യുനെസ്‌കോ ലോകപൈതൃകങ്ങളിൽ കുത്തബ് മിനാറിനെ ഉൾപ്പെടുത്തിയത്. 2000 നവംബറിലാണ് കുത്തബ് മിനാറിൽ ശുദ്ധീകരണ യജ്ഞം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്തും ബജ്‌രംഗ്ദളും പ്രഖ്യാപിച്ചത്. കാലഘട്ടങ്ങളിലെ ചരിത്രസ്മാരകങ്ങൾ പൊളിച്ചിട്ട് അവയുടെ ഭൂതകാലം എന്തായിരുന്നു എന്ന് എഴുതിവച്ചാൽ നമ്മൾ എന്താണ് നേടുക മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് സംസാരിക്കുന്നു. 

 • ‘ആ വോട്ടിന്’ തന്ത്രം മെനഞ്ഞ് ബിജെപി; മോദിയുടെയും മനസ്സ് മാറുകയാണോ?
  7 min 31 sec

  മതത്തെക്കുറിച്ചുള്ള ബിജെപിയുടെ മനസ്സ് മാറുകയാണോ മുസ്‌ലിംകളിൽ നല്ലൊരു വിഭാഗത്തെ എങ്ങനെ തങ്ങൾക്ക് അനുകൂലമായി വോട്ടു ചെയ്യിക്കാം എന്നാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മനസ്സിൽ വച്ച് ബിജെപി ഇപ്പോൾ ചിന്തിക്കുന്നത്. മുക്‌താർ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാംഗത്വ കാലാവധി കൂടി അവസാനിച്ചതോടെ ബിജെപിക്ക് പാർലമെന്റിൽ ഒരു മുസ്‌ലിം എംപി പോലുമില്ലാത്ത അവസ്ഥയാണ്. പക്ഷേ മുസ്‌ലി‌ംകളുടെ വോട്ടു കൂടുതലായി ലഭിക്കണമെന്ന ആഗ്രഹത്തിലാണിന്ന് പാർട്ടി. അതിനായി അസം, ബിഹാർ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പുതുതന്ത്രങ്ങളും മെനഞ്ഞു കഴിഞ്ഞു. പക്ഷേ ഏകീകൃത സിവിൽ കോഡിന്റെയും പൗരത്വ നിയമത്തിന്റെയുമെല്ലാം പ്രതിഷേധ സാഹചര്യത്തിൽ ഈ തന്ത്രങ്ങൾ ലക്ഷ്യം കാണുമോ ബിജെപിയുടെ പുതിയ നീക്കത്തിൽ ജാതി സെൻസസിന്റെ പങ്കെന്താണ് പാർട്ടിയുടെ പുതു വോട്ടുതന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ദില്ലിയാഴ്ച’ പോഡ്‌കാസ്റ്റിന്റെ അൻപതാം എപ്പിസോഡിൽ...

 • ഇന്ദിര ഗാന്ധിയുടെ പാട്ടും മോദിയുടെ പൂജയും
  10 min 5 sec

  സഭയി‌ലെ ഒരംഗത്തെ സമ്മേളന കാലയളവിൽ ജയിലിലേക്കു വിടുകയും സഭാംഗത്വം തന്നെ റദ്ദാക്കുകയും ചെയ്യുക– ഇന്ത്യൻ പാർലമെന്റിലുണ്ടായിട്ടുള്ള ഏറ്റവും കടുത്ത ശിക്ഷാ നടപടിയാണിത്. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു നമുക്ക്. പാർലമെന്റിന്റെ ഗരിമ കൂടി നടപടികളിൽ പ്രകടമായിരുന്ന കാലം. എന്നാൽ ഇപ്പോൾ എന്താണു സംഭവിക്കുന്നത്

 • ആം ആദ്മിയുടെ പത്തു വർഷങ്ങൾ
  8 min 51 sec

  ഏകദേശം 10 വർഷം മുൻപ് ഇന്ത്യൻ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്‌ത പാർട്ടിയാണ് ആം ആദ്മി. പത്താം വർഷത്തിൽ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടിയെന്ന നേട്ടം അവർ സ്വന്തമാക്കി. പുറമെ ഗോവയിൽ സംസ്ഥാന പാർട്ടി എന്ന പദവിയുംതുടക്കകാല പ്രവർത്തനങ്ങളിൽ വ്യത്യസ്തത അവകാശപ്പെടാമെങ്കിലും കൂടുതൽ വളരണമെങ്കിൽ രാഷ്ട്രീയത്തിലെ പതിവു  ഗിമ്മിക്കുകളെ ആശ്രയിച്ചേ തീരൂ എന്ന സന്ദേശം അതിവേഗം മനസ്സിലാക്കിയ പാർട്ടി കൂടെയാണ് എഎപി. മറ്റൊരു ശരാശരി ഇന്ത്യൻ പാർട്ടിയായി ആം ആദ്‌മിയും മാറുകയാണോ വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യുറോ ജോമി തോമസ്  ദില്ലിയാഴ്‌ച പോഡ്കാസ്റ്റിൽ.   

 • വീണ്ടും പ്രയോഗിക്കുമോ 124എ? വിശ്വസിക്കാമോ കേന്ദ്രത്തെ?
  11 min 13 sec

  ‘വിപ്ലവത്തിന്റെ ജ്വാലയിൽ കോൺഗ്രസ് നേതാക്കളും മുതലാളിമാരും സമീന്ദാർമാരും ചാരമായി മാറും. ആ ചാരത്തിനുമേൽ നിർധനരുടെ സർക്കാരുണ്ടാകും’ 1953 മേയ് 26ന് ബിഹാറിൽ ഫോർവേഡ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കേദാർനാഥ്‌ സിങ് പറഞ്ഞ വാക്കുകൾ. കേദാർനാഥ്‌ സിങ്ങിന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്ന ആരോപണത്തിൽ പൊലീസ് 124 എ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസെടുത്തു. കോടതി അദ്ദേഹത്തെ ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. പൊതുതാൽപര്യവും വ്യക്തികളുടെ മൗലിക അവകാശവും തമ്മിൽ ശരിയായ സന്തുലനമുള്ളതാണ് 124 എ വകുപ്പെന്നും അത് ഭരണഘടനാവിരുദ്ധമല്ലെന്നും അന്ന് സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.എന്നാൽ കഴിഞ്ഞയാഴ്ച, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ അടങ്ങുന്ന മൂന്നംഗ ബെഞ്ച് 124 എ വകുപ്പ് പ്രയോഗം മരവിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഈ വകുപ്പ് പ്രയോഗിക്കുന്നതു തടയാൻ സംസ്ഥാനങ്ങൾക്ക് വേണ്ട നിർദേശം കേന്ദ്രം നൽകുമെന്ന പ്രതീക്ഷയാണ് ഇതിലൂടെ കോടതി പങ്കുവച്ചത്. എന്നാൽ ഈ പ്രതീക്ഷ നടപ്പാക്കപ്പെടുമോ അതോ 124എ വകുപ്പിന്റെ ദുരുപയോഗം തുടരുമോ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ആത്മാർഥതയെ ചോദ്യം ചെയ്യാൻ തക്കതായ കാരണം വരെയുണ്ട്. എന്താണത് വിഷയം വിലയിരുത്തുകയാണ് ‘ദില്ലിയാഴ്ച’ പോഡ്കാസ്റ്റിലൂടെ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്..

 • മോദി ഭരണത്തിന്റെ 8 വർഷങ്ങൾ
  9 min 22 sec

  കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് എട്ടു വർഷം പൂർത്തിയാവുകയാണ്. ഈ എട്ടു വർഷങ്ങൾക്കിടെ നിർണായക വിഷയങ്ങളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നു എന്നതായിരുന്നു ബിജെപി സർക്കാർ മുന്നോട്ടുവച്ച പ്രധാന നേട്ടം. ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോവാൻ എൻഡിഎയ്ക്ക് സാധിച്ചോ എന്താണ് വാസ്‌തവം കഴിഞ്ഞ എട്ടു വർഷത്തെ ബിജെപി ഭരണം ഇന്ത്യയെ എങ്ങനെയാണ് സ്വാധീനിച്ചത് ദില്ലിയാഴ്ചയിൽ വിശദമാക്കുന്നു, മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

 • നന്നാവില്ലെന്ന് വാശിയുള്ള കോൺഗ്രസ്
  8 min 45 sec

  11 കോടി 94 ലക്ഷം പേർ എങ്കിലും ഇന്ത്യയിൽ രാഷ്ട്രീയമായി നിരാശ ബാധിച്ചവരാണ്. അത്രയും പേരാണ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്‌തത്. കോൺഗ്രസാണ് നമ്മുടെ മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ നയിക്കേണ്ടത് എന്ന് വോട്ടിലൂടെ വ്യക്തമാക്കിയവരാണ് അവർ. ബിജെപിക്ക് വോട്ട് ചെയ്‌ത 22 കോടി 90 ലക്ഷം പേരും സന്തോഷത്തിലാണോ എന്നു ചോദിച്ചാൽ ആയിരിക്കാം, അല്ലായിരിക്കാം എന്നേ പറയാനാകൂ.പക്ഷേ അവരിൽ വളരെ വലിയൊരു വിഭാഗം ആളുകളെയും സന്തോഷിപ്പിക്കുന്ന വിധത്തിലാണ് ബിജെപി  പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ കാര്യം അതല്ല.  എന്തു സംഭവിച്ചാലും നന്നാവില്ലെന്ന വാശിയിലാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇപ്പോഴേ പ്രചാരണ പരിപാടികൾ തുടങ്ങിയ ബിജെപിയെ കണ്ടു പഠിക്കേണ്ടി വരുമോ കോൺഗ്രസ് ഇനി ഒരു തിരിച്ചു വരവുണ്ടാവില്ലേ ആ പാർട്ടിക്ക് ‘ദില്ലിയാഴ്‌ച’ പോഡ്‌കാസ്റ്റിൽ വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്..

 • കണക്കുകൾ പിഴയ്ക്കുന്ന കേന്ദ്ര പദ്ധതികൾ
  9 min 1 sec

  മോദി സർക്കാരിന്റെ വലിയ തീരുമാനങ്ങൾ പലതും പിഴയ്ക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അഗ്നിപഥ് പദ്ധതി. പദ്ധതി നേരിടുന്ന പ്രതിഷേധം പല ചോദ്യങ്ങളും ഉയർത്തുന്നു.  എന്തുകൊണ്ടാണ് പുതിയ പദ്ധതികൾ പരാജയപ്പെടുന്നത് കേന്ദ്രത്തിന്റെ സമീപനരീതിയിൽ മാറ്റങ്ങൾ ആവശ്യമുണ്ടോ ആസൂത്രണം പിഴയ്ക്കുന്നുണ്ടോ ദില്ലിയാഴ്ച പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ, ജോമി തോമസ് വിശകലനം ചെയ്യുന്നു.

 • 2024ലും തോൽക്കണമെന്നു വാശിയുള്ള പ്രതിപക്ഷം
  8 min 15 sec

  രാഷ്ടപ്രതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് പ്രതിപക്ഷത്തിനു ജീവൻവച്ചത്. പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കാൻ കോൺഗ്രസും തൃണമൂൽ കോൺഗ്രസും മൽസരിച്ചു – ഐക്യമില്ലായ്മ തുടക്കത്തിൽതന്നെ വ്യക്തമായി. രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ പരിഗണിക്കുന്ന പേരുകളൊക്കെ തുടരെത്തുടരെ പുറത്തുവിട്ട് തന്ത്രമില്ലാത്ത കൂട്ടരെന്ന പേരും പ്രതിപക്ഷം സ്വന്തമാക്കി.ഒടുവിൽ, വേറേയാരേയും കിട്ടാതെ വന്നപ്പോൾ യശ്വന്ത് സിൻഹയെ സ്ഥാനാർഥിയാക്കി. പ്രതിപക്ഷത്ത് ദേശീയ നേതൃസ്ഥാനത്തിനുള്ള മൽസരം, ഇപ്പോഴത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മാത്രമല്ല, 2024ലെ പൊതു തിരഞ്ഞെടുപ്പിലും ബിജെപിക്കു ഗുണം ചെയ്യാനുള്ള സാധ്യത വിലയിരുത്തുകയാണ്  ദില്ലിയാഴ്ച പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

 • രാഷ്ട്രീയം കുടുംബസ്വത്തല്ലെന്നു ബിജെപി പറയുമ്പോൾ
  6 min 57 sec

  ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരെയാണ് ബിജെപിയുടെ പുതിയ പോരാട്ടം. ഡൽഹിയിൽ കോൺഗ്രസാണ് ബിജെപിയുടെ ഉന്നം. സംസ്ഥാനങ്ങളിൽ, പാർട്ടികളെ കുടുംബസ്ഥാപനങ്ങൾ പോലെ കൊണ്ടുനടക്കുന്ന പ്രാദേശിക കക്ഷികളെ ബിജെപി നോട്ടമിടുന്നു. കേരളത്തിലുമുണ്ട് ഇത്തരം കുടുംബ പാർട്ടികൾ. എന്നാൽ, അവ മറ്റു സംസ്ഥാനങ്ങളിലേതുപോലെ അധികാര രാഷ്ട്രീയത്തിന്റെ നിയന്ത്രണച്ചരട് കൈപ്പിടിയിലാക്കിയിട്ടില്ല.എന്തുകൊണ്ടാണ് ബിജെപി 2024ലേക്ക് കുടുംബാധിപത്യ മുക്ത ഭാരതം എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത് ദില്ലിയാഴ്ചയുടെ 50ാം അധ്യായത്തിൽ മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് സംസാരിക്കുന്നത് ബിജെപിയുടെ പുതിയ അജൻഡയെക്കുറിച്ചാണ്.

 • നാവു നന്നാക്കിയാൽ നാട് നന്നാകുമോ?
  9 min 20 sec

  കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്നു വിളിച്ചതാണ് നിലവിൽ ബിജെപി വിവാദമാക്കിയിരിക്കുന്നത്. തെറ്റു തെറ്റാണെങ്കിലും, ആ വിഷയത്തെ വലിയ പാതകമായി ചിത്രീകരിക്കാനാണ് ബി ജെ പി മന്ത്രിമാർ ശ്രമിക്കുന്നത്. സത്യത്തിൽ സഭകളിൽ ആദ്യം ചർച്ച ചെയ്യപ്പെടണം എന്നു രാജ്യം ആഗ്രഹിക്കുന്നത് ഒരു നാക്കു പിഴയെ സംബന്ധിച്ച ചർച്ചയാണോ  അതോ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണോ

 • ഈശ്വരൻ ഏതു പാർട്ടിയുടെ പക്ഷത്ത്?
  6 min 5 sec

  ഈശ്വരനോട് അനുവാദം വാങ്ങിയിട്ടാണ് ബിജെപിയിൽ ചേർന്നതെന്നാണ് ഗോവയിലെ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ വാദം. കോൺഗ്രസിന്റെ നേതാക്കളായിരുന്നവരിൽ ചിലർ ബിജെപിയിൽ ചേരുമ്പോൾ, അതുവരെ അവർ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് എന്തു വില ഏതു കോൺഗ്രസുകാരനെയും സ്വീകരിക്കാൻ, എങ്ങനെയും വലുപ്പം കൂട്ടാൻ ബിജെപി ശ്രമിക്കുമ്പോൾ ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാറ്റിവയ്ക്കപ്പെടുന്നു വിലയിരുത്തുകയാണ് മലയാള മനോരമയുടെ ഡൽഹി  ചീഫ് ഒാഫ് ബ്യൂറോ ജോമി തോമസ്, ദില്ലിയാഴ്ച പോഡ്കാസ്റ്റിന്റെ പുതിയ അധ്യായത്തിൽ.

 • ‘യുവത്വം’ രക്ഷിക്കുമോ സിപിഎമ്മിനെ?
  9 min 1 sec

  സിപിഎമ്മിന്റെ 23–ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ആരംഭിക്കാനിരിക്കുകയാണ്. പാർട്ടിയുടെ വിവിധ സമിതികളിൽ ചെറുപ്പക്കാരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. എന്നാൽ നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു ‘യുവത്വം’ സിപിഎമ്മിനു ഗുണം ചെയ്യുമോ അതൊരു മിനുക്കുപണി മാത്രമല്ലേ മനസ്സു കൊണ്ടും സാമൂഹിക യാഥാർഥ്യങ്ങളോടു പ്രതികരിക്കുന്ന രീതികളിലും സമൂലമായ മാറ്റത്തിനല്ലേ സിപിഎം തയാറെടുക്കേണ്ടത് വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.Yo

 • ബുൾഡോസറുകൾ ഇന്ത്യയുടെ ഭാവിയെ ഭയപ്പെടുത്തുമ്പോൾ
  9 min 9 sec

  വർത്തമാന കാല ഇന്ത്യയിലെ സാഹചര്യങ്ങൾ രാജ്യത്തെ ഏതെങ്കിലും പൗരന് ഭയം നൽകുന്നുണ്ടോ അത്തരമൊരു സാഹചര്യത്തിന്റെ കാരണങ്ങൾ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ഓർക്കുമ്പോൾ ആരിലെങ്കിലും ആശങ്ക ഉണ്ടാക്കുന്നുണ്ടോ  ഉണ്ട് എന്നു തന്നെയാണ് ഉത്തരം. എന്തുകൊണ്ടാണ് ആ ഉത്തരം വിശദമാക്കുകയാണ് ദില്ലിയാഴ്‌ച പോഡ്കാസ്റ്റ്.   

 • സുപ്രീം കോടതി ദുർബലമായാൽ ഗുണം ചെയ്യുന്നത് ആർക്ക്?
  10 min 55 sec

  കഴിഞ്ഞ ഏതാനും വർഷത്തെ കാര്യങ്ങൾ നോക്കിയാൽ ഒന്നു വ്യക്തം– സുപ്രധാനമായ ഭരണഘടനാ പ്രശ്നങ്ങളും മൗലികാവകാശ ലംഘനങ്ങളും ആരോപിക്കുന്ന ഹർജികൾ വേഗത്തിൽ തീർപ്പാക്കുന്നതിൽ സുപ്രീം കോടതിക്ക് കാലതാമസം ഉണ്ടായിട്ടുണ്ട്. ചീഫ് ജസ്റ്റിസുമാരുടെ നടപടികളുടെയും നടപടി പിഴവുകളുടെയും പേരിൽ പല വിവാദങ്ങളുമുണ്ടായി. സുപ്രീം കോടതിയുടെ ഈ അവസ്ഥ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനു തന്നെ അപകടരമാണെന്ന് പുറത്തുനിന്നുള്ളവരല്ല, സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിമാർ തന്നെയാണ് വിമർശിക്കുന്നത്. സുപ്രീംകോടതി എന്ന, രാജ്യത്തിന്റെ നിയമവാഴ്ചയുടെയും ഭരണഘടനയുടെയും നെടുംതൂണിന് ഉദ്ദേശിച്ചിട്ടുള്ള ബലം എങ്ങനെ സാധ്യമാക്കും എന്ന് ആലോചിക്കേണ്ട സമയമായോ സുപ്രീം കോടതി ദുർബലമായാൽ അത് ആർക്കാണ് ഗുണം ചെയ്യുക വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 

 • സുപ്രീം കോടതിയും ഗ്യാൻവാപി മസ്‌ജിദും
  11 min 19 sec

  കൊടുങ്കാറ്റിനെപ്പോലും അവഗണിച്ച് ജുഡീഷ്യറിയുടെ അന്തസ്സ് സംരക്ഷിക്കാൻ കെൽപ്പുള്ള സ്‌ഥാപനമാണ് സുപ്രീം  കോടതി. 1994 ഒക്ടോബർ 24ന് രാഷ്ട്രപതിയോടു പോലും പറഞ്ഞു, അയോധ്യ എന്ന കൊടുങ്കാറ്റ് കടന്നുപോകുന്നതാണ്. സുപ്രീം കോടതിയുടെ അന്തസ്സും മഹിമയും നഷ്ടപ്പെടുത്താനാവില്ല.  അന്ന് പ്രസിഡൻഷ്യൽ റഫറൻസിലൂടെ രാഷ്‌ട്രപതി ശങ്കർ ദയാൽ ശർമ കോടതിയോടു ചോദിച്ച ചോദ്യം ഇതായിരുന്നു. ബാബറി മസ്‌ജിദ്‌ നിൽക്കുന്ന സ്‌ഥലത്ത്‌ അതിനുമുൻപ് ഹിന്ദു ക്ഷേത്രമോ ഹിന്ദു മതത്തിന്റെ എന്തെങ്കിലും നിർമാണമോ ഉണ്ടായിരുന്നോ ചോദ്യത്തിനുത്തരം നൽകാതെ രാഷ്ട്രപതിക്ക് ആ റഫറൻസ് മടക്കിയയച്ചുകൊണ്ട് കോടതി പറഞ്ഞു സുപ്രീം കോടതിയുടെ അന്തസ്സും മഹിമയും നഷ്ടപ്പെടുത്താൻ കഴിയില്ല. ഒരു ആരാധനാസ്ഥലത്ത് മുൻപ് ഉണ്ടായിരുന്നത് എന്തായിരുന്നു എന്ന് കണ്ടെത്തേണ്ടത് കോടതിയുടെ ജോലിയല്ലെന്ന് അന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞു. അത്തരമൊരു ചരിത്രമുള്ള സുപ്രീം കോടതി തന്നെ ഇപ്പോൾ  കൊടുങ്കാറ്റുകൾക്കു സാധ്യതയുള്ള ചില കേസുകളിൽ മറ്റു ചില ന്യായം പറയുമ്പോൾ  ആശങ്കയാണ് ഉണ്ടാകുന്നത്. ദില്ലിയാഴ്ചയിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യുറോ ജോമി തോമസിന്റെ വിശകലനം.  

 • എന്താണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ സംഭവിക്കുന്നത്?
  8 min 47 sec

  ലോക്സഭയിലെ ആൾബലവും ഒന്നോ രണ്ടോ കക്ഷികളിൽനിന്നും നേടിയെടുക്കുന്ന വോട്ടുകളും കൂട്ടിച്ചേർത്താൽ രാഷ്‌ട്രപതി സ്ഥാനാർഥിയെ എൻഡിഎയ്ക്ക് വിജയിപ്പിക്കാം എന്ന പൊതുസാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ പ്രധാന പാർട്ടിയായ ബിജെപിക്ക് നിയമസഭയിലും രാജ്യസഭയിലും വേണ്ടത്ര സീറ്റുകളില്ലെങ്കിലും, ലോക്‌സഭയിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മുൻ‌തൂക്കമുണ്ട്. ഇലക്ടറൽ കോളജ് ഘടന പ്രകാരമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ വസ്തുത പല പ്രസക്തമായ ചോദ്യങ്ങളും ഉയർത്തുന്നു. പ്രതിപക്ഷത്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എത്തിയതോടെ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പവും ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്. എന്താണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ സംഭവിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ദില്ലിയാഴ്‌ച പോഡ്കാസ്റ്റിൽ വിലയിരുത്തുന്നു.

 • ഇന്ത്യയ്ക്കു പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയുണ്ടാകുമോ?
  9 min 19 sec

  രാജ്യത്തെ പതിനഞ്ചാം  രാഷ്‌ട്രപതിപദത്തിൽ ദ്രൗപതി മുര്‍മു അധികാരമേൽക്കുമ്പോൾ, അവർ ചരിത്രമെഴുതിയാണ് സ്ഥാനാരോഹിതയാകുന്നത്. പട്ടിക വർഗ്ഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി എന്ന ഖ്യാതി ഇനി മുർമുവിന് മാത്രമാണ് സ്വന്തം.പട്ടിക ജാതിയിൽ നിന്നുള്ളവർ ഇന്ത്യയുടെ രാഷ്ട്രപതിയും ചീഫ് ജസ്റ്റിസുമായിട്ടുണ്ട്. എന്നാൽ പട്ടിക വർഗ്ഗത്തിൽ നിന്നുള്ളവരാരും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനം അലങ്കരിച്ചിട്ടില്ല. മാത്രവുമല്ല ചീഫ് ജസ്റ്റിസ്‌മാരിൽ പതിനാലു പേരും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു എന്നതും ശ്രദ്ധേയമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ രാഷ്ട്രത്തിന്റെ ഒന്നാം പദവിയായ രാഷ്ട്രപതി പദത്തിലേക്ക് പട്ടിക വർഗ്ഗവിഭാഗത്തിൽ നിന്നും ഒരു വനിത എത്തുന്നത് എന്തുകൊണ്ടും ശ്ലാഘനീയമാണ്. എന്നാൽ എന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക്  പട്ടികജാതിയിൽ നിന്നോ പട്ടിക വർഗത്തിൽ നിന്നോ ഒരാൾ കടന്നു വരുന്നത് അതു സാധ്യമാണോ രാജ്യത്തെ ജനസംഖ്യയുടെ ഇരുപത്തിയഞ്ചു ശതമാനത്തിലധികം പട്ടികജാതിപട്ടിക വർഗ ജനവിഭാഗമാണെന്നിരിക്കെ എന്നാണ് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ വിരലിൽ എണ്ണാവുന്നതിലപ്പുറം ആളുകൾ കടന്നുവരുന്നത്  രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചവരിൽ ഏറ്റവും വലിയ ഭൂരിപക്ഷം പട്ടിക ജാതി വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായി ജയിച്ച കെ ആർ നാരായണനായിരുന്നു, എന്നാൽ എന്തുകൊണ്ടാണ് പട്ടിക വർഗത്തിൽ നിന്ന് രാഷ്ട്രപതിയായി മാറിയ മുർമുവിന് ഏറ്റവും കുറവു ഭൂരിപക്ഷം ലഭിച്ചത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ദില്ലിയാഴ്ച’യുടെ ഏറ്റവും പുതിയ എപ്പിസോഡിൽ വിശകലനം ചെയ്യുന്നു

 • ലങ്കയിൽ എന്താണ് ഇന്ത്യയുടെ ലക്ഷ്യം?
  10 min 19 sec

  വൈകാരികമായും രഷ്ട്രീയപരമായും സുരക്ഷാപരമായും ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ശ്രീലങ്ക. ഈ അയല്‍രാജ്യത്തിന്റെ വിഷയങ്ങളിൽ അതീവ താൽപര്യത്തോടെ, എന്നാൽ കരുതലോടെയാണ് നമ്മുടെ ഇടപെടലുകൾ. അതിൽ ചിലത് ലാഭം നൽകി, മറ്റു ചിലത് വലിയ നഷ്ടങ്ങളും. അതിനിടെ ലങ്ക ചൈനയ്‌ക്കൊപ്പം നിന്നപ്പോൾ ഇന്ത്യയുടെ മുഖം ചുവന്നു. പക്ഷേ ശ്രീലങ്കയിൽ ഒരു പ്രതിസന്ധി വന്നപ്പോൾ നാം കൈവിട്ടില്ല. വൻതോതിൽ സഹായമെത്തിച്ചു. ലങ്കയെ ചേർത്തു നിർത്തി. ഇന്ത്യ–ശ്രീലങ്ക ബന്ധത്തിന്റെ നാൾവഴികളിലൂടെ സഞ്ചരിച്ച് വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ദില്ലിയാഴ്ച’ പോഡ്‌കാസ്റ്റിൽ...

Language

Malayalam

Genre

Society & Culture

Seasons

1