thumb podcast icon

Delhi Hashtag

U • News • Society & Culture • Technology

ഇന്ത്യൻ രാഷ്ട്രീയത്തിലും സാംസ്കാരിക–സാമൂഹിക–സാമ്പത്തിക മേഖലകളിൽപ്പോലും സാങ്കേതികത അതിശക്തമായി പിടിമുറുക്കുകയാണ്. ജനജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്താനും അഭിപ്രായ രൂപീകരണത്തിനുമെല്ലാം ടെക്‌നോളജി നിര്‍ണായക പങ്കു വഹിക്കുന്നു. മാറുന്ന ആ പുതു ഇന്ത്യയെ അവതരിപ്പിക്കുകയാണ് മലയാള മനോരമ സീനിയർ സബ്‌എഡിറ്റർ ജിക്കു വർഗീസ് ജേക്കബ്Technology holds a firm grip in the sociopolitical and cultural spheres of Indian politics. Technology also supports opinion formation among people. Malayala Manorama Senior Subeditor Jikku Varghese Jacob presents the tech voice of India in an interactive podcast named Delhi Hashtag.

 • ഒഎൻഡിസി വന്നാൽ ആമസോണും ഫ്ലിപ്കാർട്ടും എന്തുചെയ്യും?
  19 min 18 sec

  ഇ–കൊമേഴ്സ് രംഗത്തെ യുപിഐ മാസ്ടർസ്ട്രോക്ക് എന്നു വിശേഷിപ്പിക്കുന്ന സർക്കാരിന്റെ ബദൽ പ്ലാറ്റ്ഫോമായ ഒഎൻഡിസി ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് വന്നാൽ എന്ത് സംഭവിക്കും നിലവിലുള്ള വമ്പൻ കമ്പനികളും ഒഎൻഡിസിയുടെ ഭാഗമാകുമോ വിലയിരുത്തുകയാണ് മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്. ഒപ്പം കേരളത്തിന് ഒഎൻഡിസിയിലെ സാധ്യതകൾ പരിചയപ്പെടുത്തി ഒഎൻഡിസി സിഇഒ തമ്പി കോശിയും പൈലറ്റ് പ്രോജക്ടിനെക്കുറിച്ച് വിശദീകരിച്ച് സെല്ലർആപ് സിഇഒ ദിലീപ് വാമനനും.ONDC Open Network for Digital Commerce is an alternative platform for ECommerce, planned by the central government. What will happen if it becomes a reality Will the big companies join it Malayala Manorama Senior Reporter Jikku Varghese Jacob examines in his latest podcast, Delhi Hashtag. 

 • സോഷ്യൽ മീഡിയയ്ക്ക് വീണ്ടും പിടിവീഴുമോ? കേന്ദ്രം ലക്ഷ്യം വയ്ക്കുന്നതെന്ത്?
  10 min 59 sec

  പ്രസിദ്ധീകരിച്ച് 6 മണിക്കൂറിനുള്ളിൽ കേന്ദ്ര ഐടി മന്ത്രാലയം പിൻവലിച്ച ആ കരട് ഭേദഗതി 5 ദിവസത്തിനു ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ഇതുവഴി എന്താണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത് സമൂഹമാധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് തടസ്സമാകുമോ, അതേ പുതിയ ചട്ടം കമ്പനികളുടെ അനാവശ്യമായ അപ്രമാദിത്വം തകർക്കുമോ വിലയിരുത്തുകയാണ് ഡൽഹി ഹാഷ്ടാഗ് പോഡ്കാസ്റ്റിലൂടെ മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്

 • ക്രിപ്റ്റോകറൻസി കയ്യിലുള്ളവരും വാങ്ങാൻ പോകുന്നവരും അറിയാൻ
  9 min 39 sec

  ഇന്ത്യയിലെ ക്രിപ്റ്റോകറൻസി ചരിത്രത്തെ ഇനി 2022 ഏപ്രിൽ ഒന്നിനു മുൻപും ശേഷവുമെന്ന് രണ്ടായി തിരിക്കണം. ഇതുവരെ നികുതിയുടെ റഡാറിൽ വരാതിരുന്ന ക്രിപ്റ്റോമേഖലയാണ് ഏപ്രിൽ 1 മുതല്‍ ടാക്സ് റെഷീമിന്റെ ഭാഗമായത്. നികുതി ഏര്‍പ്പെടുത്തിയെങ്കിലും ഇതെങ്ങനെയാണ്‌ നടപ്പാകുന്നതെന്ന‌ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇതു സംബന്ധിച്ച പൊതുവായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ്‌ ഡല്‍ഹി ഹാഷ്ടാഗ് പോഡ്കാസ്റ്റിലൂടെ മലയാള‌ മനോരമ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജിക്കു വര്‍ഗീസ് ജേക്കബ്.

 • ഇലോൺ മസ്ക് അഥവാ 'എലോൺ' മസ്ക്
  12 min 43 sec

  അതിസമ്പന്നനായ ഇലോൺ മസ്കിനെയാണ് നമുക്ക് പരിചയം, ഇഷ്ടപ്പെട്ടത് എന്തും സ്വന്തമാക്കുന്ന പ്രകൃതം. എന്നാൽ മസ്കിന്റെ ചെറുപ്പകാലം എങ്ങനെയായിരുന്നു എങ്ങനെയാണ് ഇലോൺ മസ്ക് എന്ന കൾട്ട് ബ്രാൻഡ് രൂപപ്പെട്ടത് കേവലം ഒരു മനുഷ്യനു ചുറ്റും ഈ ലോകം മുഴുവൻ കറങ്ങുന്നതെങ്ങനെ 1984ൽ തന്റെ 12–ാം വയസ്സിൽ ഇലോൺ മസ്ക് വികസിപ്പിച്ച ബ്ലാസ്റ്റർ എന്ന കംപ്യൂട്ടർ ഗെയിമിൽ നിന്നു തുടങ്ങുന്നു മസ്കിന്റെ ജൈത്രയാത്ര. ആദ്യ ഗെയിം വിറ്റത് 500 ഡോളറിന്. ബ്ലാസ്റ്റർ എന്ന ഗെയിമിന്റെ വിവരണത്തിൽ കുഞ്ഞു മസ്ക് എഴുതിയതിങ്ങനെ–ഈ ഗെയിമിൽ അന്യഗ്രഹത്തിൽ നിന്ന് ഹൈഡ്രജൻ ബോംബുമായി വരുന്ന പേടകത്തെ നിങ്ങൾ തകർക്കണം. ഫാന്റസികളിലൂടെ സഞ്ചരിക്കുന്ന ഇലോൺ മസ്ക്കിന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡൽഹി ഹാഷ്ടാഗ് പോഡ്കാസ്റ്റിലൂടെ മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്

 • വിപിഎൻ വിലക്കുമോ ഇന്ത്യ?
  15 min 14 sec

  വിപിഎൻ അഥവ വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കിനു മേൽ പിടിമുറുക്കണമെന്ന ആവശ്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിപിഎൻ നിരോധിക്കണമെന്നു ശുപാർശ ചെയ്തത് 2021ലെ പാർലമെന്ററി സ്ഥിരം സമിതിയാണ്. കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് ഇന്ത്യയിൽ വിപിഎൻ സേവനം നൽകുന്ന എല്ലാ കമ്പനികളും അവരുടെ ഉപഭോക്താക്കളുടെയും സകല വിവരങ്ങളും 5 വർഷം സൂക്ഷിക്കണം. പാലിച്ചില്ലെങ്കിൽ ഒരു വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ നൽകേണ്ടി വരാം.  അനോണിമിറ്റി ഉറപ്പാക്കുകയും ട്രാക്കിങ് ഒഴിവാക്കുകയുമാണ് വിപിഎൻ സേവനത്തിന്റെ ലക്ഷ്യം തന്നെ. എന്നാൽ ഈ ഉദ്ദേശത്തെ തന്നെ പരാജയപ്പെടുത്തുന്നതാണ് കേന്ദ്രനീക്കമെന്നാണ് വിമർശനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വിപിഎൻ സേവനത്തിന്റെ ഭാവി വിലയിരുത്തുകയാണ് മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്. ഒപ്പം അതിഥിയായി പ്രമുഖ സൈബർ സെക്യൂരിറ്റി കമ്പനി സിമാന്റെടെക്കിന്റെ മുൻ ചീഫ് ടെക്നോളജി ഓഫിസറും ഫോർസ്കൗട്ട് ടെക്നോളജീസിന്റെ വൈസ് പ്രസിഡന്റുമായ സുനിൽ വർക്കിയും ചേരുന്നു.

 • ഇന്ത്യയെ ഇന്റർനെറ്റിൽ നിന്ന് വിലക്കാനാകുമോ? റഷ്യയും യുക്രെയ്നും പഠിപ്പിക്കുന്നത്
  12 min 13 sec

  റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ ആദ്യ നാളുകളിൽ ഇന്റർനെറ്റ് ഡൊമെയ്നുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജൻസിയായ ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സിന് ഐകാൻ യുക്രെയ്നിൽ നിന്നൊരു അപേക്ഷ ലഭിച്ചു. ആവശ്യം തികച്ചും സാങ്കേതികകമായിരുന്നെങ്കിലും അതിന്റെ പരോക്ഷമായ അർഥം ഇതായിരുന്നു–റഷ്യയെ മൊത്തമായി ഇന്റർനെറ്റിൽ നിന്ന് കട്ട്–ഓഫ് ചെയ്യണംഒരു രാജ്യം അവരുടെ ശത്രുവിനെ ഇന്റർനെറ്റിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് നടക്കുമോ അങ്ങനെ നടന്നാൽ ഇന്ത്യ പോലെയുള്ള രാജ്യങ്ങൾ എന്തുചെയ്യും വിലയിരുത്തുകയാണ് ഡൽഹി ഹാഷ്ടാഗ് പോഡ്കാസ്റ്റിലൂടെ മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്. ഒപ്പം അതിഥിയായി ഐകാൻ അപ്രലോ ചെയർ സതീഷ് ബാബുവും.

 • ചൈന‌ മനസ്സുവച്ചാല്‍ വീട്ടിലെ വൈദ്യുതി പോകുമോ?
  12 min 40 sec

  2015ലെ ക്രിസ്മസിന് 2 നാൾ മുൻപ് യുക്രെയ്നിൽ 2.2 ലക്ഷം വീടുകളിൽ 6 മണിക്കൂര്‍ വൈദ്യുതി‌ നിലച്ചു. റഷ്യ‌ നടത്തിയ സൈബര്‍ ആക്രമണമായിരുന്നു പിന്നില്‍. ഇത്തവണ‌ യുദ്ധം വന്നപ്പോഴും യുക്രെയ്ന്റെ മുന്‍ഗണന വൈദ്യുതി മേലയിലേതുള്‍പ്പെടെയുള്ള‌ നിര്‍ണായക സ്ഥാപങ്ങളുടെ‌ സുരക്ഷയാണ്. ഏറ്റവുമൊടുവില്‍ ചൈന ഇന്ത്യന്‍ ഊര്‍ജമേഖലയില്‍ സൈബര്‍ അറ്റാക്കിന് ശ്രമിച്ചുവെന്ന റെക്കോഡഡ് ഫ്യൂച്ചര്‍ റിപ്പോര്‍ട്ട് വന്നത് കഴിഞ്ഞ ദിവസം. പവർഗ്രിഡുകളെ അക്രമിക്കുന്ന യുദ്ധരീതിയെക്കുറിച്ചു വിലയിരുത്തുകയാണ് മലയാള‌ മനോരമ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജിക്കു വര്‍ഗീസ് ജേക്കബ്.

 • 10 മിനിറ്റിൽ ബിരിയാണി വീട്ടിലെത്തിക്കുമോ ക്ലൗഡ് കിച്ചൻ?
  16 min 8 sec

  10 മിനിറ്റെന്ന മിന്നൽ സമയപരിധിയിൽ ബിരിയാണി പാകം ചെയ്ത് നിങ്ങളുടെ വീട്ടിലെത്തിക്കുന്ന ക്വിക്–ഫുഡ് കൊമേഴ്സ് കമ്പനികളുടെ കാലമാണ് ഇനി. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ഒല ഡാഷ് ഉൾപ്പെടെയുള്ള കമ്പനികൾ അവരുടെ പൈലറ്റ് പദ്ധതി ഈ മാസം ആരംഭിച്ചുകഴിഞ്ഞു. ഡേറ്റ അനലിറ്റിക്സിൽ പ്രവർത്തിക്കുന്ന ക്ലൗഡ് കിച്ചനുകൾ വഴിയായിരിക്കും ഫുഡ് വീട്ടിലെത്തുക. റസ്റ്ററന്റുകൾക്കു പകരം ക്ലൗഡ് കിച്ചനുകളുടെ കാലത്തേക്ക് നീങ്ങുകയാണോ നമ്മൾ എങ്ങനെയാണ് ഇവർ 10 മിനിറ്റിൽ സാധനം ഡെലിവർ ചെയ്യുന്നത് വിലയിരുത്തുകയാണ് മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്.

Language

English

Genre

News, Society & Culture, Technology

Seasons

1