thumb podcast icon

Career Plus

U • Education • Business

മാറുന്ന ലോകത്തിനനുസരിച്ച് കരിയർ ഓപ്‌ഷനുകളും മാറുകയാണ്. അത്തരം ഘട്ടത്തിൽ ഭാവി സംബന്ധിച്ച നിർണായക കരിയർ തീരുമാനങ്ങളെടുക്കേണ്ടത് ഓരോ ഉദ്യോഗാർഥിയുടെയും അത്യാവശ്യവുമായിരിക്കുന്നു. അതിനു സഹായകരമാകുന്ന വിദഗ്ധ വിശകലനങ്ങളുമായി എത്തുന്നു മനോരമ ഓൺലൈൻ ‘കരിയര്‍ പ്ലസ്’ പോഡ്‌കാസ്റ്റ്.Career options are aplenty. Its scope is ever changing in nature. So it is necessary for each employee to undertake key decisions about their future path. Career Plus Podcast delivers expert opinions and analysis to assist career related concerns to its listeners.

  • എന്താണ് പോളിമോളജി? ജോലിസാധ്യതകളെന്തൊക്കെ? ഇന്ത്യയിൽ എവിടെ പഠിക്കാം?
    4 min 57 sec

    രാജ്യാന്തര സംഘർഷങ്ങൾ, അവ സൈനിക, നയതന്ത്ര, സാമൂഹിക, സാമ്പത്തിക തലങ്ങളിൽ സൃഷ്ടിക്കുന്ന ഫലങ്ങൾ തുടങ്ങിയവയെക്കുറിച്ചുളള പഠനങ്ങളാണ് യുദ്ധപഠനം അഥവാ പോളിമോളജി. അതിൽ തന്നെ സൈനിക തന്ത്രങ്ങൾ, നയങ്ങൾ, സൈനിക സ്ഥാപനങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനമാണ് മിലിറ്ററി സയൻസ് അഥവാ ഡിഫൻസ് സ്റ്റഡീസ്. സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സമാധാനവും സഹവർത്തിത്തവും സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യമാണ് പീസ് കോൺഫ്ലിക്ട് സ്റ്റഡീസ് പോലുള്ള പഠന വിഷയങ്ങളുടെ കാതൽ. ഡിഫൻസ് സ്റ്റഡീസ് പഠനശേഷം സേനാവിഭാഗങ്ങൾ, പ്രതിരോധ മന്ത്രാലയം, പ്രതിരോധ വ്യവസായം, ഗവേഷണം എന്നീ മേഖലകളിൽ തൊഴിൽസാധ്യതകളുണ്ട്. പീസ് കോൺഫ്ലിക്ട് സ്റ്റഡീസ് ബിരുദധാരികൾക്കു വിവിധ സർക്കാർ വകുപ്പുകൾ, സാമൂഹിക സംഘടനകൾ, തിങ്ക് ടാങ്കുകൾ, റിസർച് ഇൻസ്റ്റിറ്റ്യൂട്ടുകൾ, മനുഷ്യാവകാശ സംഘടനകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ തൊഴിലവസരങ്ങളുണ്ട്

  • അഭിഭാഷകനാകണോ? കണ്ണും പൂട്ടി തിരഞ്ഞെടുക്കാം ഈ കോഴ്സുകള്‍
    7 min 3 sec

    ബിഎ എൽഎൽബി, ബികോം എൽഎൽബി എന്നിങ്ങനെ വ്യത്യസ്തമായ എല്‍എല്‍ബി കോഴ്സുകൾക്ക് പുറമേ ഇന്റഗ്രേറ്റഡ് എൽഎൽബി കോഴ്സുകളെയടക്കം പരിചയപ്പെടുത്തുകയാണ് ഈ ആഴ്ചയിലെ കരിയർ പ്ലസ് പോഡ്കാസ്റ്റിലൂടെ കരിയർ വിദഗ്‌ധൻ ജോമി പി.എല്‍.   

  • അന്തരീക്ഷ വിജ്ഞാനം പഠിച്ചാൽ..? കൈനിറയെ അവസരങ്ങൾ
    6 min 36 sec

    അന്തരീക്ഷത്തിലെ വിവിധ പ്രതിഭാസങ്ങളുടെ ഭൗതികവും രസതന്ത്രപരവുമായ ഗുണവിശേഷങ്ങളെ കുറിച്ചുള്ള പഠനശാഖയാണ് അന്തരീക്ഷ വിജ്ഞാനം. അന്തരീക്ഷ വിജ്ഞാനത്തിന്റെ പഠനശാഖകൾ, അവസരങ്ങൾ, സാദ്ധ്യതകൾ എന്നിവ  വിശകലനം ചെയ്യുന്നു ഈയാഴ്ചയിലെ കരിയർ പ്ലസ് പോഡ്കാസ്റ്റിൽ ജോമി പി.എൽ.

  • ഇത് ഡാറ്റകളുടെ കാലം, വരൂ ഡാറ്റാ അനലിസ്റ്റാകാം
    6 min 1 sec

    വിവരസാങ്കേതിക വിദ്യയുടെ കാലത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന പഠനമേഖലയായി ഡാറ്റാ സയൻസ് മാറികഴിഞ്ഞു. വരും കാലങ്ങളില്‍ ഡാറ്റാ ശേഖരണം, വിതരണം എന്നിവയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്. എങ്ങനെ ഡാറ്റാ അനലിസ്റ്റാകാം, ആർക്കൊക്കെ ഡാറ്റാ അനലിസ്റ്റുകളാകാം ഏതെല്ലാം കോഴ്സുകൾ ഇതിനായി പ്രയോജനപ്പെടുത്താം, ഈ ആഴ്ചയിലെ കരിയർ പ്ലസ് പോഡ്കാസ്റ്റിലൂടെ കരിയർ വിദഗ്ദൻ ജോമി പി എൽ  സംസാരിക്കുന്നു.

  • ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചാൽ കാത്തിരിക്കുന്ന തൊഴിൽ സാധ്യതകളെന്തൊക്കെ?
    3 min 54 sec

    കേരളത്തിലെ വിദ്യാർഥികൾക്ക് നിരവധി അവസരങ്ങൾ പകരുന്ന തൊഴിൽ മേഖലയാണ് ഇന്റർനാഷണൽ റിലേഷൻസ്. നിരവധി വിദ്യാർഥികൾ പഠിക്കാനായി തിരഞ്ഞെടുത്ത ഈ കോഴ്‌സിന് വിദേശ സർവ്വകലാശാലകളിലും ആവശ്യക്കാർ ഏറെയാണ്. കേരളത്തിന് അകത്തും പുറത്തുമായി വിവിധ സർവകലാശാലകളിൽ ഇന്റർനാഷണൽ റിലേഷൻസ് പഠിപ്പിക്കുന്നു. തൊഴിൽ സാദ്ധ്യതയും ഉയർന്ന ശമ്പളവും ജോലി സ്ഥിരതയും ഈ കോഴ്‌സ് തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു. എന്താണ് ഈ കോഴ്‌സിന്റെ സാദ്ധ്യതകൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് വിദ്യാഭ്യാസ കരിയർ വിദഗ്ദ്ധൻ ജോമി.പി.എൽ, കരിയർ പ്ലസ് പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.    

  • എങ്ങനെ മറൈൻ എൻജിനീയറാകാം? എസ് എസ് എൽ സി ജയിച്ചവർക്കും ഇനി ഷിപ്പിൽ തൊഴില്‍ നേടാം. വ്യോമ–നാവിക മേഖലയില്‍ കേരളത്തിൽ ലഭ്യമായ വ്യത്യസ്ത കോഴ്സുകള്‍
    4 min 3 sec

    മറൈൻ എഞ്ചിനീയറിംഗ്, കപ്പല്‍ നിർമാണം, നോട്ടിക്കല്‍ സയൻസ്, നേവൽ ആർകിടെക്ചർ എന്നിങ്ങനെ വിവിധ മേഖലകളിലെ കേരളത്തിൽ ലഭ്യമായിട്ടുള്ള വിവിധ കോഴ്സുകളെ പരിചയപ്പെടുത്തുകയാണ് ഈ ആഴ്ചയിലെ കരിയർ പ്ലസ് പോഡ്കാസ്റ്റിലൂടെ കരിയർ വിദഗ്ദൻ ജോമി പി എല്‍. 

  • ഫൈൻ ആർട്സ് പഠിച്ചാൽ? കരിയർ സാദ്ധ്യതകൾ
    6 min 48 sec

    കലയും സംസ്കാരവും മനുഷ്യജീവിതത്തിൽ നിർണായക പങ്കുവഹിക്കുന്നു. ആർട്ട് ഗാലറികൾ, മ്യൂസിയം, മീഡിയ, സിനിമ തുടങ്ങി വൈവിധ്യ മേഖലകളിൽ ഫൈൻ ആർട്സ് വിദ്യാർഥികൾക്ക് ജോലി കണ്ടെത്താം. ഫൈൻ ആർട്സ് പഠനത്തിന് എന്താണ് പ്രസക്തി എന്താണ് ജോലിസാധ്യത എങ്ങനെ പഠിക്കാം വിശദമാക്കുകയാണ് കരിയർ പ്ലസ് പോഡ്കാസ്റ്റിൽ ജോമി പി.എൽ  

  • കംപ്യൂട്ടർ സയൻസിലെ കരിയർ സാധ്യതകൾ എന്തെല്ലാം?
    6 min 37 sec

    ഉയർന്ന തൊഴിൽ സാധ്യതയും മികച്ച ശമ്പളവും ആകർഷണ ഘടകമായിട്ടുള്ള കരിയര്‍ മേഖലയാണ് കംപ്യൂട്ടർ സയൻസ്. വീട്ടിലിരുന്നും തൊഴിൽ ചെയ്യാമെന്നതും ഈ മേഖലയുടെ സവിശേഷതയാണ്. ഈ മേഖലയില്‍ തൊഴില്‍ നേടാൻ ഏതെല്ലാം കോഴ്സുകള്‍ തെരഞ്ഞെടുക്കാം എന്നു പരിചയപ്പെടുത്തുകയാണ് കരിയർ വിദഗ്ദന്‍ ജോമി പി എൽ 

Language

English

Genre

Education, Business

Seasons

1