thumb podcast icon

29 ഫുട്ബോൾ നൈറ്റ്സ് (29 Football Nights)

U • Sports

ഫുട്ബോളിന്റെ ആവേശക്കാഴ്ചകളിലേക്ക് പന്തു തട്ടുകയാണ് ഖത്തർ. നവംബർ 20 മുതൽ ഡിസംബർ 18 വരെ കാൽപ്പന്തിന്റെ 29 മാന്ത്രിക രാവുകൾ. ആരാധകരുടെ ആഹ്ലാദാരവങ്ങൾക്കൊപ്പം മനോരമ ഓൺലൈനും– കേൾക്കാം ഖത്തർ വേൾഡ് കപ്പ് സ്പെഷൽ പോഡ്‌കാസ്റ്റുകൾ ‘29 ഫുട്ബോൾ നൈറ്റ്‌സിലൂടെ’...In the frenzy of football, Qatar is kicking the ball. From November 20 to December 18, there will be 29 unforgettable football nights. Listen to 29 Football Nights podcasts including special Qatar World Cup content and celebrate...

  • ബ്രസീലിന്റെ നോസ്ട്രഡാമസ്’ പറയുന്നു: അർജന്റീന കപ്പടിക്കും, കാരണം ഇതാണ്.
    4 min 16 sec

    അർജന്റീനയും ഫ്രാന്‍സും ലോകകപ്പ് ഫൈനലിലെത്തുമെന്നു പ്രവചിച്ചിരുന്ന എത്ര പേരെ നിങ്ങൾക്കറിയാം. പലരും അത്തരമൊരു പ്രവചനം നടത്തിയിട്ടുണ്ടാകാം. പക്ഷേ അത്തരത്തില്‍ ശരിയായ പ്രവചനം നടത്തിയ ഒരാൾ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണം പ്രവചിച്ചിട്ടുണ്ടോ കോവിഡ് ലോകത്ത് ആഞ്ഞടിക്കുമെന്നു പ്രവചിച്ചിട്ടുണ്ടോ റഷ്യ യുക്രെയ്നിനെ ആക്രമിക്കുമെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുണ്ടോ എന്തിനേറെപ്പറയണം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുമെന്നു പ്രവചിച്ചിട്ടുണ്ടോ ഇല്ലല്ലേ... അവിടെയാണ് അതോസ് സലോമെ എന്ന ബ്രസീലുകാരൻ വ്യത്യസ്തനാകുന്നത്. ബ്രസീലിലെ സകലമാന ജനങ്ങളും ലോകകപ്പിൽ സ്വന്തം ടീമിനു വേണ്ടി ആർപ്പുവിളിക്കുമ്പോൾ അതോസ് പറഞ്ഞു– ആരാധകരേ ശാന്തരാകുവിൻ, ക്വാർട്ടറിനപ്പുറത്തേക്ക് ബ്രസീൽ പോകില്ല. പക്ഷേ ബ്രസീലിന്റെ ബദ്ധശത്രു അർജന്റീന ക്വാർട്ടറും സെമിയും കടന്ന് ഫൈനലിലെത്തും. അവിടെ ഫ്രാൻസുമായി ഏറ്റുമുട്ടും. അതോസിന്റെ വാക്കുകൾ ബ്രസീലുകാർക്കെന്നല്ല ലോകത്തിനു തന്നെ ഞെട്ടലാണ്. എന്തുകൊണ്ടാണത് അതോസ് പറയുന്നതിനെ വിശ്വസിക്കാമോ കേൾക്കാം ലോകകപ്പ് ഫുട്ബോൾ സ്പെഷൽ ഓഡിയോ സ്റ്റോറി ‘29 ഫുട്ബോൾ നൈറ്റ്സിന്റെ’ ഏറ്റവും പുതിയ എപ്പിസോഡ്... 

  • അങ്ങനെയാണ് മൊറോക്കോ ‘എംഎആർ’ ആയത്
    4 min 58 sec

    മൊറോക്കോ. ഒഫിഷ്യലായി പേരു പറഞ്ഞാൽ കിങ്ഡം ഓഫ് മൊറോക്കോ. പിന്നെയുമെന്തിനാണ് ലോകകപ്പില്‍ മൊറോക്കോ മത്സരിക്കുമ്പോൾ ടീമിന്റെ പേരിന്റെ സ്ഥാനത്ത് എംഎആർ എന്നെഴുതുന്നത് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പേരിലെ പ്രധാനപ്പെട്ട മൂന്നക്ഷരങ്ങളാണ് സാധാരണ ടിവി സ്ക്രീനിലും സ്കോർ ബോർഡിലുമൊക്കെ കാണുക. മിക്കവാറും അത് ആദ്യത്തെ മൂന്നക്ഷരമായിരിക്കും. ഉദാഹരണത്തിന് ഇംഗ്ലണ്ട്. ടീമിന്റെ പേരിലെ ആദ്യത്തെ മൂന്നക്ഷരങ്ങളായ E, N, G എന്നിവയാണ് സ്കോർ ബോർഡിൽ കാണാനാവുക. അർജന്റീനയ്ക്കാണെങ്കില്‍ A, R, G, ബ്രസീലിനാണെങ്കിൽ B, R, A. സെമിഫൈനലിൽ മൊറോക്കോയെ 2–0ത്തിന് തോൽപിച്ച ഫ്രാൻസിന്റെ കാര്യം തന്നെയെടുക്കാം. F, R, A എന്നല്ലേ സ്ക്രീനിൽ കണ്ടത് അങ്ങനെ നോക്കുമ്പോള്‍ മൊറോക്കോയുടെ പേരിന്റെ സ്ഥാനത്ത് M, O, R എന്നല്ലേ വരേണ്ടത്, പിന്നെങ്ങനെ M, A, R ആയി  കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’  ഏറ്റവും പുതിയ എപ്പിസോഡ്...

  • ഇന്ത്യയ്ക്കും കിട്ടിയിട്ടുണ്ട് ലോകകപ്പിൽ അവസരം; പക്ഷേ സംഭവിച്ചതെന്ത്?
    6 min 11 sec

    ഫുട്‌ബോളിന്റെ തുടക്കം എവിടെയായിരുന്നുവെന്ന് കൃത്യമായ രേഖപ്പെടുത്തലുകളില്ല. എങ്കിലും ഇന്നത്തെ ഫുട്‌ബോളിന് സമാനമായ പല കായിക വിനോദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്. ഗ്രീസിലെ എപിസ്‌കൈറോസ്, റോമിലെ ഹാര്‍പാസ്റ്റം ഫോളിസ്, ചൈനയിലെ സൂചു, ജപ്പാനിലെ കെമാരി തുടങ്ങിയവ അവയില്‍പ്പെടും. ആധുനിക ഫുട്‌ബോളിന്റെ ഉദയം ഇംഗ്ലണ്ടിലാണെന്ന് കരുതപ്പെടുന്നു. എ.ഡി എട്ടാം നൂറ്റാണ്ടുമുതലാണ് ആധുനിക ഫുട്‌ബോള്‍ ബ്രിട്ടീഷ് ദ്വീപുകളില്‍ പ്രചാരമാരംഭിക്കുന്നത്. ഫുട്ബോൾ ലോകകപ് വിശേഷങ്ങളുമായി മനോരമ ഓൺലൈനും ഒപ്പമുണ്ട്. ‘29 ഫുട്ബോൾ നൈറ്റ്’– മനോരമയുടെ ലോകകപ്പ് ഫുട്ബോൾ സ്പെഷൽ പോഡ്കാസ്റ്റ്...The exact origin of football is unknown. But numerous sports that are comparable to modern football have been played all across the world. They include Kemari in Japan, Episkyros in Greece, Harpastum Folis in Rome, and Suchu in China. England is credited with creating modern football. Since the eighth century A.D., modern football has gained popularity throughout the British Isles. Manorama Online is also with those Football World cup specials.  29 Football Nights   Manoramas World Cup Football Special Podcast... 

  • എന്തിനാണ് മെസി ഫൈവ് സ്റ്റാർ താമസം ഉപേക്ഷിച്ചത്? അസാഡോയോട് ഇത്ര കൊതിയോ..!
    5 min 17 sec

    ലോകകപ്പിന് ഖത്തറിലെത്തിയ ബെല്‍ജിയം ഫുട്ബോൾ ടീം താമസിക്കുന്ന വില്ലകളിലൊന്നിന് ഒരു ദിവസത്തെ വാടക അ‍‍ഞ്ചര ലക്ഷം രൂപയാണ്. പ്രൈവറ്റ് സ്വിമ്മിങ് പൂൾ, പ്രൈവറ്റ് ബീച്ച്, ട്രെയിനിങ്ങിനുള്ള ഗ്രൗണ്ട്, അണ്ടർ വാട്ടർ റസ്റ്ററന്റ് ഇതൊന്നും പോരാഞ്ഞ് ഒരു വാട്ടർ തീം പാർക്കും 56 റൈഡുകളുമുണ്ട് ബെൽജിയത്തിന്റെ താമസസ്ഥലത്ത്. ഫ്രാൻസ് താമസിക്കുന്ന വില്ലകളിലും റെന്റിനൊട്ടും കുറവില്ല, ഒരു വില്ലയ്ക്ക് കൊടുക്കേണ്ടത് ഒന്നര ലക്ഷം രൂപ. ഇത്തരത്തിൽ വമ്പൻ റിസോർട്ടുകളും പ‍ഞ്ചനക്ഷത്ര ഹോട്ടലുകളും വില്ലകളുമൊക്കെയാണ് ലോകകപ്പ് ടീമുകൾക്കു താമസിക്കാൻ ഖത്തറിലൊരുക്കിയിരിക്കുന്നത്. പക്ഷേ ലയണൽ മെസിയുടെ അർജന്റീനയ്ക്ക് ഒരു പഞ്ചനക്ഷത്ര ഹോട്ടലും വേണ്ട വില്ലയും വേണ്ട റിസോർട്ടും വേണ്ട. അവർ താമസിക്കാൻ തിരഞ്ഞെടുത്തത് ദോഹയിലെ ഖത്തർ യൂണിവേഴ്സിറ്റി കെട്ടിടത്തിലെ സ്റ്റുഡന്റ് ഹാളുകളാണ്. അതിനൊരൊന്നൊന്നര കാരണവുമുണ്ട്. അതെന്താണ് കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്.Team Argentina decided to give up the luxury and comforts of the fivestar hotel as they headed straight to their more modest accommodation in the student halls of Qatar University. Notably, the decision was taken to enjoy traditional beef barbecues, which the 5star facilities do not provide. Listen to Manorama Podcast for More updates  

  • പതാകയിൽ ഓറഞ്ച് നിറമില്ല; എന്നിട്ടും നെതർലൻഡ്സ് ടീം എങ്ങനെ ‘ഓൾ ഓറഞ്ചാ’യി!
    4 min 3 sec

    കാൽപന്തിന്റെ മാത്രമല്ല, നിറങ്ങളുടെ കൂടി കളിയാണു ഫുട്ബോൾ. രാജ്യങ്ങളും അതുപോലെത്തന്നെ ക്ലബുകളും ഹോം– എവേ മത്സരങ്ങൾക്കായി പ്രത്യക ജഴ്സിയൊരുക്കിയാണു കളത്തിലിറങ്ങുക. കാനറി മഞ്ഞയിൽ ബ്രസീൽ, നീല ജഴ്സിയിൽ ഫ്രാൻസ്...  രാജ്യത്തിന്റെ ഐഡന്റിന്റി തന്നെയാണ് പല ജഴ്സികളുടെയും ചേരുവ. ദേശീയ പതാകയോടു ചേർന്നു നിൽക്കുന്ന നിറംതന്നെ ജഴ്സിയുടെ പ്രധാന നിറമായി ഉപയോഗിക്കുന്നതാണു ഫുട്ബോളിലെ കീഴ്‌വഴക്കം. ഇംഗ്ലണ്ട്, അർജന്റീന, സ്പെയിൻ അടക്കമുള്ള പോപ്പുലർ രാജ്യങ്ങളുടെ പതാകയും ജഴ്സിയുടെ നിറവും എടുത്തുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും.ഇവിടെ വേറിട്ടു നിൽക്കുന്ന ടീമാണു നെതർലൻഡ്സ്.ഓറഞ്ച് ഷോട്ട്സും ടോപ്പുമടങ്ങുന്ന ഓൾ ഓറഞ്ചാണ് അവരുടെ പ്രൈമറി ടീം കിറ്റ്. പക്ഷേ, അവരുടെ ദേശീയ പതാകയിൽ അടങ്ങിയിരിക്കുന്നതോ ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങളും. ദേശീയ പതാകയിൽ മഷിയിട്ടു നോക്കിയാൽപ്പോലും കിട്ടാത്ത ഈ ഓറഞ്ച് നിറം പിന്നെ എങ്ങനെ നെതർലൻഡ്സ് ജഴ്സിയുടെ പ്രധാന നിറമായി കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞപ്പട ആണെങ്കിൽ നെതർലൻഡ്സ് ഫുട്ബോള്‍ ടീം ഓറഞ്ച് പടയാകുന്നത് എങ്ങനെയാണ് Orange is the color of the Dutch royal family the House of OrangeNassau and has thus been considered the national color of the region for hundreds of years. The Netherlands national football team is not the only Dutch team that wears orange kits, with the tradition followed in hockey, rugby and other codes too. The football teams nickname is the Orange and they have also been described as Clockwork Orange in sports media reports.

  • ‘പക്വത’യില്ലെന്നു പറഞ്ഞു മാറ്റിനിർത്തിയ ഇതിഹാസം; മറഡോണയുടെ കഥ
    6 min

    1986ലെ ലോകകപ്പ്. അതിനോടകം മൂന്നു തവണ ബ്രസീൽ ലോക ഫുട്ബോൾ കിരീടം നേടിക്കഴിഞ്ഞിരുന്നു. മൈതാനങ്ങളിൽ ‘പെലെ പെലെ...’ എന്നു മാത്രം ആർപ്പുവിളികൾ മുഴങ്ങിയിരുന്ന കാലം. അവിടേക്കാണ് അർജന്റീനയിൽനിന്ന് ഒരു അഞ്ചടി അഞ്ചിഞ്ചുകാരന്റെ വരവ്. അയാളുടെ പടയോട്ടത്തിനു മുന്നിൽ അക്കൊല്ലം ലോകകപ്പും വീണു. കപ്പ് ഇതാദ്യമായി അർജന്റീനയിലേക്ക്. അന്നുവരെ ശരാശരി കളിക്കാരുടെ മാത്രം ടീമായിരുന്ന ആ ലാറ്റിനമേരിക്കൻ രാജ്യം ലോകത്തിന്റെ നെറുകയിലെത്തി. പെലെയ്ക്കൊപ്പം ആ അർജന്റീനക്കാരന്റെ പേരും ഭൂഖണ്ഡങ്ങൾ കടന്ന് ഫുട്ബോൾമനസ്സുകളിൽ പതിഞ്ഞു. ലോകകപ്പിൽ മത്സരിക്കാനുള്ള ‘പക്വത’യില്ലെന്നു പറഞ്ഞ് ഒരിക്കൽ അധികൃതർ മാറ്റി നിർത്തിയിരുന്നയാളാണ് ആ താരം– ഡിയേഗോ മറഡോണ. അദ്ദേഹത്തിന്റെ ജീവിതകഥയാണിത്... കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’  ഏറ്റവും പുതിയ എപ്പിസോഡ്...

  • ഖത്തറും ഫുട്ബോളിന്റെ 29 മാന്ത്രികരാവുകളും...
    6 min 8 sec

    പേർഷ്യൻ ഉൾക്കടലിൽ സൗദി അറേബ്യയോടു ചേർന്നു കിടക്കുന്ന ഒരു ഉപദ്വീപ്. ഇനിയുള്ള 29 നാളുകളിൽ ഇങ്ങനെയൊരു ഭൂമിശാസ്ത്രപരമായ വിശേഷണം ഖത്തറിന് ആവശ്യമേയുണ്ടാവില്ല. കാരണം, ഇനി ലോകമെന്നാൽ ഖത്തറാണ്. ലോകമൊന്നാകെ കണ്ണുനട്ടിരിക്കുക ഖത്തറിലേക്കായിരിക്കും. നവംബർ 20ന് ഫിഫ ലോകകപ്പിന് പന്തുരുമ്പോൾ ഖത്തറിൽനിന്ന് അത്തറു മണമുള്ള വിശേഷങ്ങളേറെയുണ്ടാകും. ഡിസംബർ 18 ഫൈനൽ ഡേ വരെ ആ വിശേഷങ്ങളുമായി മനോരമ ഓൺലൈനും ഒപ്പമുണ്ട്. തുടക്കമാവുകയാണ് ‘29 ഫുട്ബോൾ നൈറ്റ്’– മനോരമയുടെ ലോകകപ്പ് ഫുട്ബോൾ സ്പെഷൽ പോഡ്കാസ്റ്റ്... A peninsula near Saudi Arabia in the Persian Gulf. Qatar will not require such a geographic element in the upcoming 29 days Because now the world is Qatar. The entire world will be watching Qatar. On November 20, the FIFA World Cup will begin. There will be a lot of fascinating stories coming out of Qatar. Manorama Online is also with those specials till December 18 final day. 29 Football Nights begins Manoramas World Cup Football Special Podcast...

  • എതിരാളികൾക്ക് പരവതാനി സമ്മാനിക്കുന്ന ഇറാൻ; എന്താണീ ഫുട്ബോൾ തന്ത്രം?
    4 min 30 sec

    ലോകകപ്പിലെ ‘വൺ ടൈം വണ്ടർ’ എന്നാണ് ഇറാനുള്ള വിശേഷണം. അതിനു കാരണവുമുണ്ട്, കടുപ്പമുള്ള ഏതെങ്കിലും ഒരു മത്സരം ജയിക്കുന്നതാണ് ഇറാന്റെ പതിവു രീതി, പിന്നെ പുറത്താകും. നവംബർ 21ന്, ഇംഗ്ലണ്ടിനെതിരെയാണ് ഇറാന്റെ ആദ്യമത്സരം. മത്സരത്തിൽ തോറ്റാലും ജയിച്ചാലും ഇറാൻ ഇന്നേ വരെ മുടക്കാത്ത ഒരു കാര്യമുണ്ട്. എതിർ ടീമുകൾക്കും കളിക്കാർക്കും പരവതാനികൾ സമ്മാനിക്കൽ. ഖത്തറിലും അതിനു മാറ്റമില്ല. എന്തിനാണത് എന്താണ് അതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത് കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്...ചിത്രത്തിന് കടപ്പാട്: Iranpress/Vahid PourrazaviIn the World Cup, Iran has been referred to as a One Time Wonder. Iran has a habit of winning any challenging game just to lose it later on, and theres a reason for that. The second day of the Qatar World Cup is November 21, when Iran plays its opening match against England. Iran will not stop one thing, whether they win or lose the game, even today. giving carpets to players and teams on the other side. These Persian carpets will be visible to the Iranian team while traveling to Qatar. Manorama Online is also with those Football World cup specials.  29 Football Nights   Manoramas World Cup Football Special Podcast... 

  • ഈ ജീവിയാണോ ജപ്പാൻ ജർമനിയെ തോൽപിച്ചതിനു പിന്നിൽ!
    4 min 34 sec

    താത്വികമായ എത്രയെത്ര അവലോകനം നടത്തിയിട്ടും ജർമൻ ആരാധകർക്കു പിടികിട്ടുന്നില്ല, എന്തുകൊണ്ടാണ് ജപ്പാനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ തോറ്റത് ജർമനി മര്യാദയ്ക്ക് കളിക്കാത്തതുകൊണ്ടാണോ അതോ ജപ്പാൻ നന്നായി കളിച്ചതു കൊണ്ടോ ഇതൊന്നുമല്ല, ജപ്പാന്റെ ജയത്തിനു പിന്നിൽ ഒരു ജീവിയാണെന്നാണ് ചിലർ പറയുന്നത്. ഒരു നീർനായ കാരണമാണത്രേ ജപ്പാൻ ജയിച്ചത് ഒന്നു പോടാപ്പാ എന്നു പറയാൻ വരട്ടെ. ജീവികൾ നേരത്തേയും ഫുട്ബോവ്‍ ലോകകപ്പിൽ പല ടീമുകളെയും ജയിക്കാൻ സഹായിച്ചിട്ടുണ്ട്. അതും വെള്ളത്തിൽ കിടന്നു വരെ. മൈതാനത്തേക്കു പോലും അവയ്ക്ക് ഇറങ്ങേണ്ടി വന്നിട്ടില്ല. ഉദാഹരണത്തിന് 2010ലെ ലോകകപ്പ് മത്സരം. ദക്ഷിണാഫ്രിക്കയിൽ നടന്ന ആ മത്സരത്തിലെ താരം പോൾ എന്ന നീരാളിയായിരുന്നു. ജർമനിയിലെ ഒരു അക്വാറിയത്തിൽ കിടന്ന് പോൾ നടത്തിയ പ്രവചനങ്ങളിൽ എട്ടെണ്ണവും എട്ടുനിലയിൽ ഹിറ്റായി. ഏഴെണ്ണം ജർമനിയുടെ മത്സര ഫലങ്ങളായിരുന്നു. പിന്നൊന്ന് ഫൈനലും. മത്സരിക്കുന്ന ടീമുകളുടെ പതാക പതിച്ച രണ്ട് ബോക്സുകളിൽ ഭക്ഷണം വച്ചായിരുന്നു പോളിനെക്കൊണ്ട് പ്രവചനം നടത്തിച്ചത്. ഏതു ബോക്സിനു മുകളിലാണോ ഭക്ഷണത്തിനായി പോൾ ആദ്യം വന്നിരിക്കുന്നത് ആ ടീം ജയിക്കും. അക്കൊല്ലം സ്പെയിൻ കപ്പടിക്കുമെന്ന പ്രവചനം വരെ ഹിറ്റായതോടെ പിന്നെ പോളായി 2010 വേൾഡ് കപ്പിലെ സെലിബ്രിറ്റി. പിന്നീട് ബ്രസീൽ, റഷ്യ വേൾഡ് കപ്പുകളിലും പല ജീവികളും പ്രവചിക്കാനായി വന്നെങ്കിലും പോളിന്റെയത്ര ഹിറ്റായില്ല. ഇപ്പോഴിതാ, ഖത്തറിലുമെത്തിയിരിക്കുകയാണ് ഒരു കുഞ്ഞൻ പ്രവചനസിംഗം. എങ്ങനെയാണ് ഈ ജീവി ഇത്ര കൃത്യമായി ജപ്പാന്റെ ജയം പ്രവചിച്ചത് താഴെ ക്ലിക്ക് ചെയ്തു കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഏറ്റവും പുതിയ എപ്പിസോഡ്...One psychic otter from Maxell Aqua Park, clearly predicted Japan would defeat Germany in the World Cup. How did he predict that And who is Olivia the grey parrot Listen to FIFA Qatar World Cup Special Podcast 29 Football Nights.

  • മെസ്സിയോ ക്രിസ്റ്റ്യാനോയോ ബെസ്റ്റ്? അർജന്റീനയ്ക്കു വേണ്ടി ഭാര്യയെ പന്തയം വച്ച കഥയും
    4 min 4 sec

    ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണാൻ ഒരു ടിക്കറ്റിനു വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്യും കയ്യിൽ കാശുണ്ടെങ്കിൽ അങ്ങനെ വാങ്ങും. അല്ലെങ്കിൽ കടം വാങ്ങി ടിക്കറ്റൊപ്പിക്കും. അറ്റകൈക്ക് ചിലപ്പോൾ മോഷ്ടിച്ചേക്കാം.. ‘‘ലോകകപ്പ് കാണാൻ മോഷ്ടിക്ക്യേ.. അസംഭവ്യം’’ എന്നാണോ ആലോചിക്കുന്നത്. ലോകകപ്പ് ടിക്കറ്റിനു വേണ്ടി ഇതല്ല ഇതിനപ്പുറം സംഭവിക്കും. ടിക്കറ്റ് സൗജന്യമാണെന്നു പറഞ്ഞാൽ പിന്നെ രണ്ടാമതൊന്നു ആലോചിക്കുക കൂടിയില്ല പലരും. വേണമെന്നു വച്ചാൽ മുതലകൾ നിറഞ്ഞ നദിയിലേക്കു വരെ എടുത്തു ചാടും. അത്തരം സംഭവങ്ങളും ലോകത്തുണ്ടായിട്ടുണ്ട്. അതെല്ലാം അറിയണമെങ്കിൽ ഒരു  പുസ്തകം വായിക്കണം. പുസ്തകത്തിന്റെ പേര് ഇൻക്രെഡിബിൾ വേൾഡ് കപ്പ് സ്റ്റോറീസ്. എഴുതിയത് അർജന്റീനയിലെ മാധ്യമ പ്രവർത്തകനായ ലൂസിയാനോ വെർണിക്ക്. അർജന്റീന ജയിക്കുമെന്നു ബെറ്റ് വച്ച് ഒരാൾക്ക് സ്വന്തം ഭാര്യയെ വരെ നഷ്ടപ്പെട്ട കഥയും പറയുന്നുണ്ട് ഈ പുസ്തകത്തിൽ. ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും പേരിൽ ഒരു കുടുംബം കലങ്ങിയ കഥയുമുണ്ട്. കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഓഡിയോ സ്റ്റോറി ഏറ്റവും പുതിയ എപ്പിസോഡ്...  The Argentinian writer Luciano Wernicke has recently published a book, in which he has summarized some strange and unusual stories related to the World Cup Football matches over the years. The 29 football nights podcasts latest episode explains some of the unbelievable World Cup stories from the book.

  • അർജന്റീന, ജർമനി, ബൽജിയം..; ലോകകപ്പിൽ കുഞ്ഞന്മാരുടെ അട്ടിമറി ‘വാർ’?
    6 min

    ദുർബലരായ ടീമുകളെ എളുപ്പത്തിൽ തോൽപിക്കുന്ന വമ്പന്‍ ഫുട്ബോൾ ശക്തികൾ– നേരത്തേ ലോകകപ്പിലെ സ്ഥിരം കാഴ്ചയായിരുന്നു ഇത്. എന്നാൽ റഷ്യൻ ലോകകപ്പ് കഴിഞ്ഞ് കളി ഖത്തറിലേക്കെത്തുമ്പോൾ പ്രവചനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ആരു ജയിക്കുമെന്നു പോലും പറയാൻ പറ്റാത്ത അവസ്ഥ. അല്ലെങ്കിൽ നോക്കൂ, ആരെങ്കിലും കരുതിയിരുന്നോ ലാറ്റിനമേരിക്കൻ ശക്തികളായ, മെസ്സിയുടെ അർജന്റീനയെ സൗദി അട്ടിമറിക്കുമെന്ന് ജപ്പാൻ ജർമനി തോൽപിക്കുമെന്ന്, ബൽജിയത്തെ മൊറോക്കോ പറപ്പിക്കുമെന്ന്... ഏഷ്യൻ–ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ‘ദുർബല’ ടീമുകൾ ആദ്യ റൗണ്ടിൽത്തന്നെ ഫുട്ബോളിലെ വമ്പന്മാര്‍ക്കു മുന്നിൽ തോറ്റു പുറത്താകുന്ന കാലമൊക്കെ കഴിഞ്ഞു. ആർക്കും ആരെയും അട്ടിമറിക്കാമെന്നായിരിക്കുന്നു. പല ചെറുകിട ടീമുകളും ആക്രമിച്ചു കളിക്കുന്നു, ഗോൾ വഴങ്ങാതിരിക്കുന്നു. ഇതെല്ലാം പെട്ടെന്നൊരു ദിവസംകൊണ്ടു സംഭവിച്ചതല്ല. ലോകകപ്പിലെ ‘കുഞ്ഞന്മാരുടെ’ വമ്പൻ അട്ടിമറികൾക്കു പിന്നിലെന്താണ് കളിക്കളത്തിൽ പുതുതായി കൊണ്ടു വന്ന സാങ്കേതിക സൗകര്യങ്ങൾ മത്സരത്തിൽ അവർക്ക് സഹായകരമാകുന്നുണ്ടോ ശക്തരും ദുർബലരും എന്ന വേർതിരിവ് തന്നെ ലോകകപ്പിൽനിന്ന് ഇല്ലാതാകുകയാണോ താഴെ ക്ലിക്ക് ചെയ്തു കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഓഡിയോ സ്റ്റോറി ഏറ്റവും പുതിയ എപ്പിസോഡ്...Big football powers beating weaker teams with ease – this has been a regular sight at the World Cup in the past. But when the game comes to Qatar, all predictions are overturned. It is impossible to say who will win. Or look, did anyone think the Saudis would topple Latin American powerhouses, Messis Argentina Japan will beat Germany, and Belgium will be blown away by Morocco... What is the real reason behind all these

  • മറഡോണയും ബ്രസീലുമല്ല; 1994ലെ ലോകകപ്പില്‍ പതിഞ്ഞ ചോരപ്പാട്
    4 min 48 sec

    ഫുട്ബോൾ ഇതിഹാസം മറഡോണ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് പുറത്തായ ലോകകപ്പ്. 1994ൽ യുഎസിൽ നടന്ന ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടലുകളിലൊന്ന് ഇതായിരുന്നു. പ്രധാന താരമില്ലാതെ ടൂർണമെന്റിലുടനീളം കളിക്കേണ്ടി വന്നു അന്ന് അർജന്റീനയ്ക്ക്. പക്ഷേ ഫൈനലിലെത്തിയത് ഇറ്റലിയും ബ്രസീലും. ലോകകപ്പ് ചരിത്രത്തിലാദ്യമായി പെനൽറ്റി ഷൂട്ടൗട്ടിൽ വിജയിയെ നിശ്ചയിച്ചതും ഈ മത്സരത്തിലായിരുന്നു. അന്ന് 3–2ന് ഇറ്റലിയെ ബ്രസീൽ തോൽപിച്ചു. എന്നാൽ ഈ ഫൈനലിനേക്കാളും മറഡോണയേക്കാളും 1994ലെ ലോകകപ്പിൽ ഫുട്ബോൾ ലോകം ഏറ്റവുമധികം ഓർത്തിരിക്കുക മറ്റൊരു പേരാണ്. അതൊരു കൊളംബിയക്കാരന്റെ പേരാണ്–ആന്ദ്രെ എസ്കോബർ. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ രക്തസാക്ഷി. എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു എസ്കോബർ. സെക്കൻഡ് ഗ്രൂപ്പ് മത്സരത്തിൽ അദ്ദേഹത്തിന്റെ കാലിൽനിന്ന് അബദ്ധവശാൽ പിറന്ന ഒരു സെൽഫ് ഗോൾ പിന്നീട് ചരിത്രത്തിലെ മറക്കാനാകാത്ത ചോരപ്പാടാവുകയായിരുന്നു. യുഎസിനെതിരെയായിരുന്നു ആ മത്സരം. അന്ന് എന്താണു സംഭവിച്ചത് എങ്ങനെയാണ് എസ്കോബർ കൊല്ലപ്പെട്ടത്

  • ബീയറു വേണോ വൃത്തി വേണോ? ജപ്പാനെ കണ്ടു പഠിക്കട്ടെ സകല ആരാധകരും!
    4 min 4 sec

    ‘വീ വാണ്ട് ബീയർ.. വീ വാണ്ട് ബീയർ’ ഇക്വഡോർ ആരാധകരുടെ ഈ ആർപ്പുവിളി ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽനിന്ന് സമൂഹ മാധ്യമങ്ങളിലേക്ക് അതിവേഗമാണു പടർന്നു കയറിയത്. സായാഹ്നങ്ങളിലെ ഫുട്ബോൾ മത്സരം ഒരു കപ്പ് ബീയർ നുണഞ്ഞുകൊണ്ട് ആസ്വദിച്ചു ശീലിച്ചവരാണ് ഇക്വഡോറുകാർ. അതുപോലെത്തന്നെ മദ്യപാനത്തോട് യാതൊരുവിധ അനുഭാവവും വച്ചു പുലർത്താത്ത നാടാണു ഖത്തർ. ലോകകപ്പ് മത്സരം നടക്കുന്ന മൈതാനങ്ങളിൽ ബീയർ ഉൾപെടെയുള്ള ലഹരി പാനീയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഖത്തറിനെതിരെയുള്ള ജനകീയ പ്രതിഷേധമാണ് ഇക്വഡോറുകാർ നീട്ടിപ്പാടിയത്. അക്കാര്യം തൽക്കാലം വിടാം. വ്യത്യസ്തമായ സമീപനം കൊണ്ടും ഒരു രക്ഷയുമില്ലാത്ത സൂപ്പര്‍ പോസിറ്റിവിറ്റി കൊണ്ടും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന മറ്റൊരു ആരാധകക്കൂട്ടമാണ് ഇപ്പോൾ കയ്യടി വാങ്ങുന്നത്– വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ജാപ്പനീസ് ആരാധകക്കൂട്ടം. വീ വാണ്ട് ബീയർ ചാന്റുകൾ ഹിറ്റാക്കിയ ഖത്തർ– ഇക്വഡോർ ഉദ്ഘാടന മത്സരത്തിനു പിന്നാലെയാണ് ജപ്പാൻ ആരാധകരും ഹിറ്റായത്. അതെന്താ സംഭവം കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്... After the inaugural match, AlBayt Stadium was filled with food waste, wrappers, cups, flags, and other things. When everyone finally left the stadium, the Japanese fans stayed behind and helped clean everything. Here is the fantastic story about Japans cleanliness...

  • ബ്രസീലിനെ മഞ്ഞയിലേക്കു മാറ്റിയ ‘മാറക്കാന ദുരന്തം’; ഇതാണ് ആ കഥ...
    3 min 39 sec

    ഏറ്റവുമധികം ലോകകപ്പ് നേടിയ ടീം. ഇത്തവണ അർജന്റീനയും ജർമനിയും ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയപ്പോൾ, സ്വന്തം ആരാധകരെ സന്തോഷത്തിലാറാടിച്ച മഞ്ഞപ്പട. ഫുട്ബോളിലിന്ന് ആഘോഷത്തിന്റെ നിറങ്ങളിലൊന്നാണ് ബ്രസീൽ ജഴ്‌സിയുടെ നിറമായ മഞ്ഞ. എന്നാൽ ആദ്യ കാലത്ത് വെള്ളയായിരുന്നു ബ്രസീലിന്റെ ജഴ്സി. അതു മഞ്ഞയിലേക്കു മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്. മാറക്കാന സ്റ്റേഡിയത്തെയും ബ്രസീലിനെയും ഞെട്ടിച്ച ഒരു ദുരന്ത കഥ. അതിൽനിന്നെല്ലാം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ബ്രസീല്‍ ടീമിന്റെ കഥ. കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്...Brazils white shirts with blue collars that were worn in the 1950 final game were, in the wake of the defeat, subject to criticism by the countrys sports federation for being unpatriotic, with pressure mounting to change the colors. A competition was held after. Then comes the iconic design of a yellow shirt with green trim, blue shorts, and white socks. This new jersey was first used in March 1954 against Chile and has been used ever since.

  • ബെൽജിയം ടീം ചോദിക്കുന്നു: ‘ലവ്’ അത്ര വലിയ തെറ്റാണോ? പിന്നാലെ വിവാദത്തീ
    5 min 13 sec

    ലോകകപ്പിന് ബെൽജിയം ടീമും എവേ ജഴ്സി പുറത്തിറക്കി. അത് അപ്രൂവലിനു വേണ്ടി ഫിഫയ്ക്കു സമർപ്പിച്ചു. പക്ഷേ കണ്ട പടി ഫിഫ പറഞ്ഞു– ഇത് ഖത്തറിന്റെ ഏഴയലത്തേക്ക് പോലും അടുപ്പിക്കാൻ സമ്മതിക്കില്ല. നഹീന്നു പറഞ്ഞാ നഹീ. അതിനൊരു കാരണവുമുണ്ട്. ജഴ്സിയിൽ ലവ് എന്ന വാക്ക് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നു. അതിൽ ‘ഒ’ എന്ന അക്ഷരം ഒരു ലോഗോയുടെ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. അത് സമ്മതിക്കില്ലെന്നാണ് ഫിഫ പറ‍ഞ്ഞത്. ബെൽജിയത്തിന്റെ വെളുത്ത എവേ ജഴ്സിയുടെ കോളറിലായിരുന്നു ലവ് എന്ന് എഴുതിയിരുന്നത്. ആദ്യം ബെൽജിയം കരുതിയത് ലവ് എന്ന വാക്കാണു പ്രശ്നക്കാരനെന്നായിരുന്നു. കാരണം, അതിനോടകം ഖത്തറിൽ ലവ് എന്ന വാക്ക് തീ പടർത്തിക്കഴിഞ്ഞിരുന്നു. പക്ഷേ ബെൽജിയത്തിന് കുരുക്കായത് അതൊന്നുമായിരുന്നില്ല. എന്തായിരുന്നു യഥാർഥ പ്രശ്നം ഫിഫയുടെ എന്തു നിലപാടാണ് റെഡ് ഡെവിൾസിനു തിരിച്ചടിയായത് അതിൽ ഖത്തറിന് എന്തെങ്കിലും പങ്കുണ്ടോ തീനാളങ്ങളുടെ ഗ്രാഫിക് ഡിസൈനുമായി പുറത്തിറക്കിയ ബെൽജിയത്തിന്റെ ഔദ്യോഗിക ജഴ്സിയും വിവാദത്തിൽപ്പെട്ടതെങ്ങനെയാണ് കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഓഡിയോ സ്റ്റോറി ഏറ്റവും പുതിയ എപ്പിസോഡ്...  FIFA tells the Belgium football team to remove the word love on shirts. What is the controversy behind this Why do World Cup captains drop One Love armbands 29 Football Nights audio story explains.

Language

English

Genre

Sports

Seasons

1