thumb podcast icon

NewSpecials

U • News • Technology • True Crime

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ...Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some newsdays loaded with important happenings. Newspecial Podcast discusses some unforgettable news experiences.

  • എം.ടി: അമ്മയെപ്പോലെ നമ്മൾ സ്നേഹിച്ച രണ്ടക്ഷരങ്ങൾ
    10 min 24 sec

    ‘അമ്മ’ കഴിഞ്ഞാൽ മലയാളി ഇത്രമേൽ സ്നേഹിച്ച രണ്ടക്ഷരങ്ങൾ വേറെയുണ്ടാകുമോ ആ പുസ്തകങ്ങളിലും സിനിമകളിലും മലയാളി അനുഭവിച്ചത് അവരുടെ ജീവിതം തന്നെയല്ലേ ദുഃഖങ്ങളും ആശകളും ആശങ്കകളും പ്രണയവും പകയും ഭീരുത്വവും നിസ്സഹായതയും സ്നേഹവുമെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും ആ രണ്ടക്ഷരങ്ങളിലേക്ക് ചുരുക്കാത്തവർ ആരുണ്ടാകും ‘എംടി’. കാലം പോകപ്പോകെ ഇടയ്ക്കുള്ള പൂർണവിരാമം മാഞ്ഞുപോയി അതൊരു നാമം തന്നെയായി മാറി. മലയാളസാഹിത്യത്തിന്റെ പേര്. മലയാളത്തിൽ എഴുത്തിന്റെ മഹാമേരുവായി നിലകൊള്ളുന്ന എം.ടി. വാസുദേവൻ നായർ 2022 ജൂലൈ 15ന് 89 വയസ്സ് തികഞ്ഞ് നവതി വർഷത്തിലേക്കു പ്രവേശിക്കുകയാണ്.

  • അണ, ഒരണ | ആർ. കൃഷ്ണരാജ്
    9 min 35 sec

    ഇതൊരു കടങ്കഥയാണ്. അവധിക്കാലത്ത് എല്ലാവർക്കും ഇഷ്ടമാണ്. ഒന്നു കാണാൻ, യാത്ര പോകാൻ. മഴ വന്നാൽ മനസു മാറി. പേരു കേൾക്കുമ്പോഴേ പേടി. വേനൽക്കാലത്തും മഴക്കാലത്തും വെള്ളം കുടിപ്പിക്കും ഈ കക്ഷി. ഇതാരാണ്. ഉത്തരം പറയാമോ. ഡാം ഷുവർ. അത് അണക്കെട്ടാണ്. അല്ലെങ്കിൽ സിംപ്ളി ഡാം. എന്തു കൊണ്ടാണ് ഡാമുകൾ ഇങ്ങനെ. അതങ്ങനെയാണ്. എന്നാൽ ഈ കേരളത്തെ കേരളമാക്കിയത് ഡാമുകളാണ്. ഡാമുകളെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ മനോരമ ഓൺലൈൻ പ്രീമിയം കണ്ടന്റ് എഡിറ്റർ ആർ. കൃഷ്ണരാജ് പങ്കു വയ്ക്കുന്നു. Kerala is the land of rivers. 79 dams built across various rivers control water resources in Kerala. As rain and flood becomes common dam management turns crucial. R. Krishna raj, content editor, manorama online premiun shares intersiting facts about dams.

  • പൊറ്റക്കാട്ടിന്റെ ഓർമകളിലൂടെ ഒരു ദേശ സഞ്ചാരം
    39 min 57 sec

    ഒരു നിമിഷത്തിന്റെ ചാഞ്ചല്യം, ഒരു ചെറിയ ആശങ്ക, അതിനെ മറികടന്ന് അവളെ പതുക്കെ നീക്കിനിർത്തി അയാളിറങ്ങി നടന്നു. ലോകത്തെ എല്ലാ വഴികളും അയാളെ കാത്തിരിക്കുകയായിരുന്നു. സ്വിസ് മലയിടുക്കിലെ സ്വപ്നം പോലെ സുന്ദരമെന്നു തോന്നിച്ചിരുന്ന അവളുടെ വീട് അയാൾ നടന്ന ആയിരമായിരം പാതകളിലെ അനേകമനേകം വഴിയടയാളങ്ങളിൽ ഒന്നു മാത്രമായിരുന്നു. മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ, ജ്ഞാനപീഠ ജേതാവ് എസ്.കെ. പൊറ്റെക്കാടിന്റെ നാൽപതാം ചരമവാർഷികദിനം 2022 ഓഗസ്റ്റ് 06.

  • ‘ഇന്നുമുണ്ട് മനസ്സിൽ, അച്ഛന്റെ വിരൽത്തുമ്പ് പിടിച്ചു മഞ്ഞിലൂടെയുള്ള ആ യാത്ര’: അനുമോളുടെ സഞ്ചാരം
    10 min 11 sec

    ഒറ്റയ്ക്ക്, ധാരാളം മനുഷ്യരെ കണ്ടും മിണ്ടിയും യാത്ര ചെയ്യാനാണ് അനുമോൾക്ക് ഇഷ്ടം. കൈനകരിയിലൂടെയുള്ള സഞ്ചാരം അത്തരത്തിലൊന്നായിരുന്നു. രാവിലെ വള്ളത്തിൽ കയറി കറങ്ങാനിറങ്ങിയപ്പോൾ കറിക്കുള്ള മീനിനായി ചൂണ്ടയിട്ട് കാത്തിരിക്കുന്ന അമ്മമാർ. വെള്ളത്തിൽ കുത്തിമറിയുന്ന കുട്ടികൾ. നല്ല കുളിർമയുള്ള ജീവിതക്കാഴ്ചകൾ.  കാണാനിറങ്ങിയ ദേശങ്ങളോടും മനുഷ്യരോടും ‘എനിക്കു കണ്ടു മതിയായില്ല,വീണ്ടും വരാം’ എന്നു പറഞ്ഞാണ് തിരികെ പോരുക. യാത്രയാണ് അനുമോളുടെ  ലഹരി...

  • മറക്കാനാവില്ല ഗോവയിലെ രാത്രി ജീവിതം - സൗദിവെളളക്കയിലെ താരം പറയുന്നു
    13 min 19 sec

    ടെലിവിഷന്‍ പരസ്യങ്ങളിലൂടെയും പല മികച്ച സിനിമകളുടെ ഭാഗമായും കഴിഞ്ഞ 19 വര്‍ഷത്തോളമായി സജീവ് കുമാര്‍ നമുക്ക് മുന്നിലുണ്ട്. സിനിമയെ ജീവിതം പോലെ സ്‌നേഹിക്കുന്ന നല്ല കഥാപാത്രങ്ങളെ സ്വപ്‌നം കാണുന്ന സജീവ് കുമാര്‍ മനസു തുറക്കുന്നു തന്റെ സ്വപ്‌നങ്ങളെകുറിച്ച്... യാത്രകളെകുറിച്ച്... ജീവിതത്തെകുറിച്ച്...

  • ബജറ്റിൽ ഊന്നൽ അടിസ്ഥാന ഘടകങ്ങൾക്കോ?
    4 min 34 sec

    ഇത്തവണ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ബജറ്റിനെ കുറിച്ചുള്ള പൊതുമായി ധാരണ പോപ്പുലിസ്റ്റ് ബജറ്റായിരിക്കുമെന്നാണ്.എന്നാൽ അതിൽ എന്തെങ്കിലും കഴമ്പുണ്ടാകുമോ എന്ന് കണ്ടറിയണം. ബജറ്റിനെ വളരെ ഗൗരവത്തിലെടുക്കുന്ന,അടിസ്ഥാന ഘടകങ്ങൾക്ക് മുൻഗണന നൽകുന്ന കാപ്പെക്സ് കാർണിവൽ ഇത്തവണയും തുടരുമോ കേൾക്കൂ , മനോരമ പോഡ്‌കാസ്റ്റ് MORE IN NEWSPECIALS 4

  • സിനിമയുടെ വിനോദ നികുതി ഒഴിവാക്കണം
    8 min 11 sec

    മലയാള സിനിമ വളരെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഇക്കാലത്ത് ഈ രംഗത്തെ വിനോദ നികുതി ഒഴിവാക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇത്തവണയെങ്കിലും ബജറ്റിൽ യാഥാർത്ഥ്യമാകുമോ കേൾക്കാം, മനോരമ പോഡ്‌കാസ്റ്റ്...

  • ജീവിതത്തിൽ അൽപം റിസ്കി | ന്യൂസീലൻഡിലെ ആദ്യ മലയാളി ഓഫിസർ പറയുന്നു
    5 min 43 sec

    കോട്ടയത്തെ ചാവറ പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അലീന കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്കെത്തുന്നത്. കുഞ്ഞുനാള്‍ മുതൽ  മനസ്സിൽ കയറിക്കൂടിയ ആഗ്രഹം, അലീനയെ ഇന്നു ചെന്നെത്തിച്ചിരിക്കുന്നത് ന്യൂസീലൻഡ് പൊലീസിന്റെ വേഷത്തിലാണ്. ന്യൂസീലൻഡ് പൊലീസിലെ ആദ്യ മലയാളി ഓഫിസർ അലീന അഭിലാഷിന്റെ വിശേഷങ്ങളിലേക്ക്..

  • ബോഡിഷെയ്മിങ്ങിൽ നിന്നും ബോഡി ബിൽഡിങ്ങിലേക്ക് ​​​‌​​​​​| ഗൗരി
    6 min 23 sec

    പെണ്ണിന് പറ്റിയ സ്‌പോര്‍ട്ടല്ല ബോഡി ബില്‍ഡിങ്ങെന്ന് ആരാണ് പറഞ്ഞത് ശരീരസൗന്ദര്യമത്സരത്തിലെ ഏഷ്യ ലെവല്‍ ചാംപ്യനായ ഗൗരി സുധാകരന്‍ ഇത് ചോദിക്കുമ്പോള്‍ ആ കണ്ണുകളില്‍ കാണാം ആത്മവിശ്വാസത്തിന്റെ തിളക്കം. അത്ര എളുപ്പമായിരന്നില്ല ഗൗരിയുടെ യാത്ര. ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് ഗൗരിയെ ഇന്നത്തെ ചാംപ്യനാക്കി മാറ്റിയത്. സ്വപ്ന നേട്ടത്തിലേക്കുള്ള യാത്രയെ കുറിച്ച് ഗൗരി

  • "ആലപ്പുഴയ്ക്കിറങ്ങിയാൽ എത്തുന്നത് കന്യാകുമാരിയില്‍!": ശിവദ
    9 min 39 sec

    പ്ലാന്‍ ചെയ്തതു പോലെ എപ്പോഴും നടക്കണമെന്നില്ലെങ്കിലും മകള്‍ അരുന്ധതിക്കുവേണ്ടി ഒരുപാട് യാത്രകള്‍ നടത്തണമെന്നാണ് ശിവദയുടെ ആഗ്രഹം. എങ്ങോട്ടു പോകുന്നു എന്നതിലല്ല, യാത്രപോകുന്നു എന്നതിലാണ് കാര്യം. ഓരോ യാത്രയിലൂടെയും കിട്ടുന്ന അനുഭവങ്ങളും പ്രചോദനങ്ങളുമാണ് ശിവദയുടെ ഊര്‍ജം. ശിവദ തന്റെ യാത്രാസ്വപ്‌നങ്ങളും അനുഭവങ്ങളും മനോരമ ഓണ്‍ലൈനിൽ പങ്കുവയ്ക്കുന്നു.

  • ബജറ്റ് നിങ്ങളുടെ നിക്ഷേപത്തിനു ഗുണകരമാകുമോ? പാർട് 2
    11 min 29 sec

    വ്യക്തിഗത നികുതിയും  വിവിധ നിക്ഷേപങ്ങളെ ബാധിക്കുന്ന നികുതികളും സംബന്ധിച്ച് നിർണായകമായ തീരുമാനങ്ങളുണ്ടാകും. സ്വർണം റിയൽഎസ്റ്റേറ്റ് എന്നിവയിലെല്ലാം ഇത്തവണ നിർണയകമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പൊതുവെ കരുതുന്നത് 

  • എല്ലാവിഭാഗങ്ങളെയും കണക്കിലെടുത്തുള്ള ബജറ്റ്
    6 min 44 sec

    അവഗണിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ കണ്ടെത്തി അവർക്ക് വേണ്ടത് ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടുതൽ കേൾക്കാം, മനോരമ പോഡ്കാസ്റ്റിൽ...

  • എംഎസ്എംഇകൾക്കായി ഒളിഞ്ഞിരിക്കുന്നത് വൻ സാധ്യകൾ
    8 min 11 sec

    പ്രത്യക്ഷത്തിൽ അത്ര വലിയ ആനുകൂല്യങ്ങൾ മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസുകൾക്കായി പ്രഖ്യാപിക്കാതെയാണ് ഇന്നലെ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് ഏഴു കോടി 90 ലക്ഷത്തിൽ അധികം എംഎസ്എംഇ യൂണിറ്റുകളാണുള്ളത്. ആകെയുള്ള സംരംഭങ്ങളിൽ 90 ശതമാനവും എംഎസ്എംഇ സെക്ടറിലാണ് എന്നതും പരിഗണിക്കണം. എന്നാൽ ഈ പ്രാധാന്യത്തിന് മതിയായ പരിഗണന പ്രത്യക്ഷത്തിൽ നൽകിയിട്ടില്ല. മനോരമ പോഡ്കാസ്റ്റിലൂടെ കൂടുതൽ കേൾക്കാം...

  • അദാനിയുടെ വീഴ്ച: നിക്ഷേപകർ ആശങ്കപ്പെടണോ?
    6 min 28 sec

    ഇന്ത്യയിൽ ഒരു കോർപ്പറേറ്റും ആരോപണങ്ങൾ വരുമ്പോള്‍ സമാഹരിച്ച പണം തിരിച്ചുകൊടുത്തതായി കേട്ടിട്ടില്ല. എന്നാൽ നിക്ഷേപകരുടെ സംരക്ഷണത്തിനായി അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വിൽപ്പന റദ്ദാക്കി നിക്ഷേപകർക്ക് പണം മടക്കി നൽകുന്നത് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് കാണിക്കുന്നത്. മനോരമ ഓൺലൈൻ പോ‍ഡ്‌കാസ്റ്റിലൂടെ കൂടുതൽ കേൾക്കാം...

  • ശരിക്കും ഭയന്നു, എങ്കിലും ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടായിരുന്നു; ജീവിതത്തില്‍ മറക്കാനാവാത്ത ആ യാത്ര
    8 min 20 sec

    അപ്രതീക്ഷിതമായ ഒരു യാത്ര പോലെയായിരുന്നു അമേയ മാത്യുവിന്റെ സിനിമയിലേക്കുള്ള കടന്നുവരവും. ഉപരിപഠനത്തിന് കാനഡയില്‍ പോവാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് മോഡലിങ്ങിലേക്ക് ഒരു വിളി വന്നത്. തേടിവന്ന അവസരം ചുമ്മാ അങ്ങ് കളയണ്ടല്ലോ എന്ന് കരുതി അതുചെയ്തു. ചെറിയ ചെറിയ ഫോട്ടോഷൂട്ടുകളുമായ മുന്നോട്ടുപോവുന്നതിനിടെ ആദ്യ ചിത്രമായ ആട്2 ചെയ്യാനുളള അവസരം ലഭിച്ചു. ഹിറ്റ് വെബ് സീരീസായ കരിക്കിന്റെ ഒരു എപ്പിസോഡില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തതോടെ അവസരങ്ങള്‍ അമേയയെ തേടിവരാന്‍ തുടങ്ങി. ഒരു പഴയ ബോംബ് കഥ, തിമിരം, ദ പ്രീസ്റ്റ് തുടങ്ങി പല ചിത്രങ്ങളിലും അമേയക്ക് അവസരം ലഭിച്ചു. അമേയ പറയുന്നു തന്റെ യാത്രകളെ കുറിച്ച്... സിനിമകളെ കുറിച്ച്... സ്വപ്‌നങ്ങളെ കുറിച്ച്..

  • നടക്കുമോ കോൺഗ്രസിൽ അഴിച്ചു പണി?
    12 min 47 sec

    കോൺഗ്രസ് അഴിച്ചുപണിയിൽ ഡിസിസി ഭാരവാഹികളായി വരുന്നവരിൽ പകുതിപ്പേർ പുതുമുഖങ്ങളും 50 വയസ്സിൽ താഴെയുള്ളവരും ആവണമെന്ന് കെപിസിസി നിർദേശം. സഹകരണ, തദ്ദേശ പ്രസിഡന്റുമാരെ പരിഗണിക്കില്ല അച്ചടക്കനടപടി നേരിട്ടവർക്കു വിലക്ക്. കേരള കോൺഗ്രസ് പുനസംഘടന നടക്കുമോ, നീളുമോ.. പരിശോധനകളുമായി സുജിത് നായർ

  • ഒരു പിടി വയനാടൻ ചോദ്യങ്ങൾ
    10 min 27 sec

    കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വയനാട്ടിൽ എന്ത് സംഭവിക്കും.  രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ ഇനിയൊരു ഉപതെരഞ്ഞെടുപ്പ് നടക്കുമോ കൂടുതല്‍ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

  • ഈ ബജറ്റിൽ കുറയുമോ ധനകമ്മി?
    6 min 4 sec

    വിലക്കയറ്റം നിയന്ത്രിക്കാൻ ബജറ്റിൽ ധനമന്ത്രി എന്തു ചെയ്യും എന്നതാണു സാധാരണ ജനങ്ങൾ ഉറ്റുനോക്കുന്നത്. എന്നാൽ, സർക്കാരിനെ സംബന്ധിച്ചിടത്തോളം വിലക്കയറ്റം നിയന്ത്രിക്കുന്നതു സമ്പൂർണമായും റിസർവ് ബാങ്കിനു വിട്ടു കൊടുത്ത് ഇതിൽ ഇടപടുന്നതിൽ നിന്നു മാറി നിൽക്കാനാണ് സാധ്യത. പകരം സർക്കാർ ഊന്നൽ കൊടുക്കുക ധനക്കമ്മി എങ്ങനെ കുറയ്ക്കാം എന്നിടത്തായിരിക്കും. ധനക്കമ്മി കുറയ്ക്കുന്നതിനൊപ്പം വളർച്ച മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും.

  • കേന്ദ്രബജറ്റ് നിങ്ങളെ എങ്ങനെ ബാധിക്കും? പാർട് 1
    8 min 43 sec

    മധ്യവർഗ വിഭാഗങ്ങളുടെയും പാവങ്ങളുടെയും കൈയിൽ കാശു വരുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കൃഷി, ഗ്രാമീണ മേഖലകളിലെ പണം ചെലവഴിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കല്‍ എന്നീ കാര്യങ്ങളിലും ബജറ്റിൽ പരാമർശങ്ങളുണ്ടായേക്കാം

  • യുദ്ധവും ബജറ്റും തമ്മിലെന്ത്?
    6 min 37 sec

    ഇത്തവണത്തെ ബജറ്റിന്റെ പശ്ചാത്തലം നാം ആദ്യം അറിയണം. കോവിഡിൽ നിന്ന് മുക്തി നേടും മുമ്പ് റഷ്യ–യുക്രെയ്ൻ യുദ്ധവും ചൈനയിലെ രണ്ടാം കോവിഡുമൊക്കെ നിലനിൽക്കുന്നതിനിടയിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ പിടിമുറുക്കിയിരിക്കുന്ന അവസ്ഥ രൂക്ഷമാണ്. ഇതിനിയിൽ മധ്യവർഗക്കാരിലേയ്ക്ക് കൂടുതൽ പണമെത്തിക്കാൻ ബജറ്റ് വഴിയൊരുക്കുമോ കേൾക്കൂ , മനോരമ പോഡ്‌കാസ്റ്റ്

  • ആശ്വാസമേകുന്ന ബജറ്റ്
    2 min 37 sec

    മുതിർന്ന പൗരന്മാർക്കുള്ള നികുതി ഇളവ് നിക്ഷേപം 15 ലക്ഷത്തിൽ നിന്നും 30 ലക്ഷത്തിലേക്കു ഉയർത്തിയതാണ് മുതിർന്ന പൗരന്മാർക്ക് ബഡ്ജറ്റ് നൽകിയിരിക്കുന്ന ആശ്വാസം. കൂടുതൽ കേൾക്കാം, മനോരമ പോഡ്കാസ്റ്റിലൂടെ...

  • ആർക്കാണ് ഈ 7 ലക്ഷം രൂപയുടെ നികുതി ഇളവ്?
    8 min 50 sec

    അത്ര ലളിതമല്ല കാര്യങ്ങൾ. പുതിയ ടാക്സ് റെജിം സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ആദായ നികുതി ഇളവ് പരിധി ഉയർത്തലിന്റെ നേട്ടം കിട്ടുക. കൂടുതൽ കേൾക്കാം, മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

  • സാധാരണക്കാരനു തിരിച്ചടി: കുടുംബ ബജറ്റിനു താളം തെറ്റും
    3 min 26 sec

    സാധാരണക്കാരന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാത്ത ഒരു ബജറ്റ് എന്ന് ഒറ്റവാക്കിൽ പ്രഖ്യാപനങ്ങളെ വിലയിരുത്താം. കുടുംബ ചെലവ് ഉയർത്തുന്നതാണ് ബജറ്റിലെ പല പ്രഖ്യാപനങ്ങളും. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയാകാം ഇത്തരം ഒരു പ്രഖ്യാപനത്തിനു കാരണം.  സാധാരണക്കാരന് ഇരുട്ടടി നൽകുന്നതായാണ് പ്രാഥമിക വിലയിരുത്തൽ. ഒരിക്കലും പ്രതീക്ഷിക്കാതിരിക്കെ പെട്രോൾ, ഡീസലിലും കൈവച്ചു എന്നത് ശ്രദ്ധേയമാണ്. സാമൂഹിക സുരക്ഷാ ഫണ്ടിന്റെ പേരിൽ മദ്യത്തിനു വില വർധിപ്പിച്ചെങ്കിലും സാമൂഹിക സുരക്ഷാ പെൻഷൻ തുക ഒരു രൂപ പോലും വർധിപ്പിട്ടില്ല. മനോരമ ഓൺലൈൻ പോ‍ഡ്‌കാസ്റ്റിലൂടെ കൂടുതൽ കേൾക്കാം...

Language

English

Genre

News, Technology, True Crime

Seasons

1