thumb podcast icon

Season 1

U • News • Society & Culture • Leisure

വാഹനങ്ങളെ വീട്ടിലെ ഒരംഗത്തെപ്പോലെ സ്നേഹിക്കുന്നവരാണ് മലയാളികൾ. ബൈക്കായാലും കാറായാലും സൈക്കിളായാലും അവരതിനെ നെഞ്ചോടു ചേർക്കും, കരുതലോടെ സൂക്ഷിക്കും. ഇക്കാരണംകൊണ്ടു തന്നെ വാഹന ലോകത്തെ പുതിയ വാർത്തകളെ കാത്തിരുന്നു കേൾക്കും അവർ. മലയാളത്തിലെ ആദ്യ ഓട്ടോമൊബൈൽ കോളമായ ‘ഫാസ്റ്റ്ട്രാക്കി’ലൂടെ മലയാളിക്ക് സുപരിചിതനാണ് മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്. കാൽനൂറ്റാണ്ടായി മലയാളിയുടെ വാഹന അഭിരുചിക്കൊപ്പം സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ, അനുഭവത്തിന്റെ കരുത്തുള്ള ശബ്ദത്തിൽ നമുക്കു കേൾക്കാം വാഹനലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും ‘ഫാസ്റ്റ്‌ട്രാക്ക്’ പോഡ്‌കാസ്റ്റിലൂടെ.Malayalees treat their vehicles like their family members. They anticipate to hear new updates from automobile sector. Manorama Online Coordinating editor Santosh George Jacob, with his firm voice,  explains the news and happenings in his podcast, Fasttrack.

  • കാറുകൾ, യാത്ര, പാട്ട്, കൂട്ടുകാരി, ബോഡി, ഷെയ്മിങ്ങ്‍, നിലപാടുകള്‍. സയനോര പറയുന്നു.
    12 min 23 sec

    വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ പാട്ടുകാരിയാണ് സയനോര. അടുത്തിടെ പല വിഷയങ്ങളിലും ശ്രദ്ധേയമായ നിലപാടുകളെടുത്ത സയനോരയോടുള്ള ഇഷ്ടം മലയാളിക്ക് കൂടിയിട്ടേയുളളൂ. കാറുകളെയും യാത്രയെയും കുറിച്ച്, പാട്ടിനെയും കൂട്ടുകാരിയെയും കുറിച്ച്, ബോഡി ഷെയ്മിങ്ങിനെയും നിലപാടുകളെയും പറ്റിയെല്ലാം ധന്യ മേലേടത്ത് നടത്തിയ അഭിമുഖത്തിൽ സയനോര പ്രതികരിക്കുന്നു..Sayanora is a singer who has won the hearts of Malayalis with her different singing style. Recently, Malayalees have only increased their love for Sayanora, who has taken a remarkable stand on many issues. Sayanora reacts in an interview with Dhanya Meledadam about cars and travel, songs and friends, body shaming and attitudes.

  • ഏഴാം ക്ലാസില്‍ വണ്ടിയോടിക്കാന്‍ പഠിച്ചു, ആദ്യം ഓടിച്ചത് ജീപ്പ്: അനുമോൾ
    7 min 48 sec

    ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വണ്ടിയോടിക്കാന്‍ പഠിച്ചത്. നിയമപരമായി തെറ്റാണെങ്കിലും ആഗ്രഹം മൂത്ത് പഠിച്ചതാണ്. പിന്നെ എട്ടാം ക്ലാസിലായപ്പോഴേക്കും അടുത്തൊക്കെ വണ്ടിയെടുത്ത് പോകും. ഇത്ര ചെറുപ്പത്തിലേ പഠിച്ചതുകൊണ്ടുതന്നെ വണ്ടിയോടിക്കുകയെന്നത് എന്നെ സംബന്ധിച്ച് ടെന്‍ഷനുളള കാര്യമല്ല Anumol

  • ഡാഡിയുടെ വണ്ടി സ്നേഹമാണ് എനിക്കും കിട്ടിയത്: Shan Rahman
    10 min 21 sec

    ലയാളികള്‍ക്ക് പ്രണയത്തിലും വിരഹത്തിലും ആഘോഷത്തിലുമെല്ലാം കൂട്ടായെത്തുന്ന പല പാട്ടുകളുടേയും സംഗീതത്തിനു പിന്നില്‍ ഷാന്‍ റഹ്‌മാനെന്ന പേരായിരിക്കും. ആദ്യ ചിത്രമായ പട്ടണത്തില്‍ ഭൂതം മുതല്‍ ചെയ്യുന്ന ഓരോ പാട്ടിലൂടെയും ആസ്വാദകരുടെ ഉളളില്‍ വീണ്ടും ആ പേര് അദ്ദേഹം എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. വണ്ടികളോടുളള ക്രേസ് ഷാന്‍ റഹ്‌മാന് ചെറുപ്പം മുതലേ ഉളളതാണ്.

  • ഹാരിയറിനൊപ്പം സ്വാസികയുടെ യാത്രകൾ - സ്വപ്നം റേഞ്ച് റോവർ
    14 min 12 sec

    ഡ്രൈവിങ് ലൈസന്‍സൊക്കെ എടുത്ത് സ്വന്തം ഐ 10 ഓടിക്കുന്ന സമയം. കൂടെയുണ്ടായിരുന്ന കസിന്‍ വണ്ടി ഓടിച്ചുനോക്കട്ടെ എന്നുപറഞ്ഞു. അവള്‍ വണ്ടിയെടുത്ത് ആക്‌സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി, പിന്നൊരു പോക്കായിരുന്നു. നേരെ പോയത് ഒരു പറമ്പിലെ കുഴിയിലേക്ക്.  മനുഷ്യരെക്കൊണ്ടൊന്നും ഈ വണ്ടി പുറത്തെടുക്കാന്‍ പറ്റില്ല, അതിനു ക്രെയിന്‍ വേണമെന്ന് ലോറിക്കാരന്‍ പറഞ്ഞപ്പോഴാണ് ആ അപകടത്തിന്റെ ഇന്റന്‍സിറ്റി മനസ്സിലായത്.’’ ഇന്നും അതാലോചിക്കുമ്പോള്‍ നടിയും നര്‍ത്തകിയുമായ സ്വാസികയ്ക്ക് ഹൃദയമിടിപ്പ് കൂടും. ആ അപകടത്തിനു മുന്‍പോ ശേഷമോ അതുപോലൊന്ന് ഉണ്ടായിട്ടില്ല. When I got my driving license and drove my own I10. My cousin who was with me told me to drive the car. It went straight into a ditch in a field. It was only when the lorry driver told me that a crane was needed to pull out this car that I realized the intensity of the accident. There has never been anything like it before or since. manoramaonline swasika actress

Language

English

Genre

News, Society & Culture, Leisure

Episodes

4 Episodes

Author